Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്ചയ്ക്കു ശേഷം ജോലിയിൽ കയറാം; ക്വാറന്റീൻ ഏഴു ദിവസമാക്കി ചുരുക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം

ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്ചയ്ക്കു ശേഷം ജോലിയിൽ കയറാം; ക്വാറന്റീൻ ഏഴു ദിവസമാക്കി ചുരുക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ ക്വാറന്റീൻ കാലാവധി ഏഴുദിവസമാക്കി കുറച്ചു കുവൈത്ത് ആരോഗ്യ മന്ത്രാലയം. വിദേശത്തുനിന്ന് അടിയന്തരമായി എത്തിക്കുന്ന ആരോഗ്യ മന്ത്രാലയം ജീവനക്കാർ നിലവിലെ രണ്ടാഴ്ച പരിധിക്ക് പകരം ഇനി ഒരാഴ്ച ക്വാറന്റീനിൽ ഇരുന്ന ശേഷം ജോലിക്ക് കയറും.

കോവിഡ് പ്രതിരോധത്തിനായി കൂടുതൽ ജീവനക്കാരെ ആവശ്യമുള്ളതിനാലാണ് വിമാന വിലക്കുള്ള രാജ്യങ്ങളിൽനിന്ന് ആരോഗ്യ മന്ത്രാലയ ജീവനക്കാരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരുന്നത്. ക്വാറന്റീൻ കാലയളവിൽ ഇവരും ശ്ലോനിക് മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ക്വാറന്റീൻ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ട്രാക്ക് ചെയ്യാൻ ഇതുവഴി കഴിയും.

ഇക്കാലയളവിൽ എന്തെങ്കിലും രോഗ ലക്ഷണമുണ്ടായാൽ ആരോഗ്യ മന്ത്രാലയത്തെ ആപ് ഉപയോഗിച്ചു തന്നെ ബന്ധപ്പെടാനും കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP