Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈറ്റിലെ എട്ട് ലക്ഷത്തോളം വിദേശ തൊഴിലാളികളെ നാടുകടത്താൻ ആലോചന; വിദേശ ജനസംഖ്യ കുറയ്ക്കുന്നതിന്റെ ഭാഗമായി ഒഴിവാക്കുന്നത് സ്വകാര്യ മേഖലയിലെ ഭരണനിർവഹണ വിഭാഗത്തിൽ ജോലി ചെയ്യുന്നവരെ

കുവൈറ്റിലെ എട്ട് ലക്ഷത്തോളം വിദേശ തൊഴിലാളികളെ നാടുകടത്താൻ ആലോചന; വിദേശ ജനസംഖ്യ കുറയ്ക്കുന്നതിന്റെ ഭാഗമായി ഒഴിവാക്കുന്നത് സ്വകാര്യ മേഖലയിലെ ഭരണനിർവഹണ വിഭാഗത്തിൽ ജോലി ചെയ്യുന്നവരെ

കുവൈത്ത് സിറ്റി; രാജ്യത്തെ എട്ട് ലക്ഷത്തോളം വിദേശ തൊഴിലാളികളെ നാടുകടത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. വിദേശ ജനസംഖ്യ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് അടിസ്ഥാന മേഖലയിലെ എട്ട് ലക്ഷം വിദേശ തൊഴിലാളികളെ നാടുകടത്താൻ സർക്കാർ ആലോചിക്കുന്നത്.. ഇതുസംബന്ധിച്ച് നടത്തിയ പഠന റിപ്പോർട്ട് പബ്ലിക് അഥോറിറ്റി ഫോർ മാൻപവറും ആഭ്യന്തര മന്ത്രാലയവും അടങ്ങുന്ന ഉന്നതസമിതി പരിശോധിക്കും.

ഇത് കൂടാതെ സ്വകാര്യമേഖലയിൽ ഭരണനിർവഹണ വിഭാഗത്തിൽ ജോലിചെയ്യുന്ന 85,000 വിദേശികളെ ഒഴിവാക്കുമെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഭരണനിർവഹണ വിഭാഗം, പബ്ലിക് റിലേഷൻസ്, റിസപ്ഷൻ, കസ്റ്റമർ സർവീസ് മേഖലകളിൽ 4875 പേരുണ്ട്. അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 3365 പേരാണുള്ളത്. വകുപ്പു മേധാവികൾ, സൂപ്പർവൈസർമാർ എന്നീ വിഭാഗങ്ങളിൽ 7210 വിദേശികളുണ്ട്.ഭരണനിർവഹണ ഉപദേഷ്ടാക്കളായി 44 പേരും കോഓർഡിനേറ്റർമാരായി 11,220 പേരും ക്ലാർക്കുമാരും രജിസ്റ്റ്രാർമാരുമായി 4386 പേരും വിദേശികളായുണ്ട്.

ജനവരി നാലിനകം കേസെടുത്തിട്ടുള്ള സംഭവങ്ങളിൽ ഒളിച്ചോടിയവരെ കണ്ടെത്തി നാടുകടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.ഉന്നത സമിതിയായിരിക്കും കേസുകൾ തരംതിരിച്ച് പരിഗണിക്കുക. നാടുകടത്തപ്പെടുന്നവരിൽ വലിയൊരു വിഭാഗം വിസ കച്ചവടക്കാരുടെ കെണിയിൽപ്പെട്ടവരാണ്. മാരകമായ പകർച്ചവ്യാധി അസുഖങ്ങൾ ബാധിച്ച് നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നവരും ഇതിൽ ഉൾപ്പെടുന്നതായി പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP