Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഇനി കുവൈറ്റിലേക്ക് സന്ദർശക വിസ ലഭിക്കില്ല; മാതാപിതാക്കളെ ഒപ്പം കൂട്ടാനിരിക്കുന്ന മലയാളികൾക്കും പുതിയ തീരുമാനം തിരച്ചടി

അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഇനി കുവൈറ്റിലേക്ക് സന്ദർശക വിസ ലഭിക്കില്ല; മാതാപിതാക്കളെ ഒപ്പം കൂട്ടാനിരിക്കുന്ന മലയാളികൾക്കും പുതിയ തീരുമാനം തിരച്ചടി

കുവൈത്ത് സിറ്റി: സന്ദർശകവിസയിൽ രാജ്യത്തെത്തുന്ന വിദേശികൾ സൗജന്യ വൈദ്യസേവനം വ്യാപകമായി ഉപയോഗപ്പെടുത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് 50 വയസ്സിന് മുകളിലുള്ളവർക്ക് സന്ദർശകവിസ അനുവദിക്കുന്നത് നിർത്തലാക്കാൻ ആഭ്യന്തര മന്ത്രാലയം നീക്കം. ഇതുസംബന്ധിച്ച് പാസ്‌പോർട്ട്, പൗരത്വകാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് മാസിൻ അൽജർറാഹ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

എന്നാൽ, പ്രത്യേക ജോലി മേഖലകളിൽ സന്ദർശകവിസയിലത്തെുന്നവർക്ക് നിയന്ത്രണം ബാധകമാവില്ല. സന്ദർശകവിസയുമായി ബന്ധപ്പെട്ട് അടുത്തിടെ നിബന്ധനകൾ കർശനമാക്കിയിരുന്നു. വിദേശികൾക്ക് കുടുംബാംഗങ്ങളെ സന്ദർശകവിസയിൽ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ഭാര്യക്കും മക്കൾക്കുമുള്ള സന്ദർശകവിസ പരമാവധി മൂന്നു മാസത്തേക്കും മറ്റു ബന്ധുക്കൾക്ക് ഒരു മാസത്തേക്കും മാത്രമാണ് അനുവദിക്കുന്നത്. കാലാവധി നീട്ടിനൽകുന്നുമില്ല. നേരത്തേ എല്ലാ വിഭാഗങ്ങൾക്കും മൂന്നു മാസം നൽകുകയും ആവശ്യമെങ്കിൽ നീട്ടിനിൽകുകയും ചെയ്തിരുന്നു. അതോടൊപ്പം, അനുവദിച്ച് ഒരു മാസത്തിനകം കുവൈത്തിൽ എത്തിയില്‌ളെങ്കിൽ വിസ റദ്ദാവുകയും ചെയ്യും.

നേരത്തേ, ഇതിന് മൂന്നു മാസം വരെ സമയമുണ്ടായിരുന്നു. വിദേശികൾ ബന്ധുക്കളെ സ്ഥിരം കുടുംബ (ആശ്രിത) വിസയിൽ രാജ്യത്തേക്ക് കൊണ്ടുവരുന്നതിലും സമീപകാലത്ത് അധികൃതർ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഭാര്യയെയും മക്കളെയും മാത്രമേ സ്ഥിരം കുടുംബ വിസയിൽ രാജ്യത്തേക്ക് കൊണ്ടുവരാൻ അനുവാദം നൽകുന്നുള്ളൂ. നേരത്തേ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിങ്ങനെ അടുത്ത ബന്ധുക്കളെ കൊണ്ടുവരാൻ അനുവദിച്ചിരുന്നു. കുറച്ചുകാലമായി ഭാര്യയും മക്കളുമല്ലാത്തവരെ സ്ഥിരം കുടുംബ വിസയിൽ കൊണ്ടുവരുന്നതിനുള്ള വിലക്ക് അനൗദ്യോഗികമായി നിലനിൽക്കുന്നുണ്ട്. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും കുടുംബ വിസ അനുവദിക്കാൻ അപേക്ഷ നൽകിയാലും ലഭിക്കാറില്ല. അപൂർവം ചിലർക്ക് ശിപാർശയിലൂടെ മാത്രമാണ് അനുമതി ലഭിച്ചിരുന്നത്. എന്നാൽ, അടുത്തിടെ നിയന്ത്രണം കർശനമാക്കിയതോടെ ഇത് പൂർണമായും നിലച്ചു.

ആശ്രിത, സന്ദർശകവിസ നിരക്ക് വർധനയും പ്രവാസികൾക്ക് ഇരുട്ടടിയായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതിന് ആഭ്യന്തരമന്ത്രി അടുത്തിടെ അനുമതി നൽകിയിരുന്നു. ഉടൻ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന ശിപാർശയിൽ ആശ്രിതവിസക്കും സന്ദർശകവിസക്കുമുള്ള നിരക്കുകളിൽ വൻ വർധനയാണുള്ളത്. സന്ദർശകവിസക്ക് നിലവിലെ മൂന്നു ദീനാറിൽനിന്ന് ഒരു മാസത്തേക്ക് 30 ദീനാർ, രണ്ടു മാസത്തേക്ക് 60 ദീനാർ, മൂന്നു മാസത്തേക്ക് 90 ദീനാർ എന്നിങ്ങനെയാണ് വർധിപ്പിച്ചത്. ആശ്രിത വിസക്ക് നിലവിലെ മൂന്നു ദീനാറിൽനിന്ന് വൻ വർധനയാണ് വരുത്തിയിരിക്കുന്നത്. മാതാപിതാക്കൾക്ക് 300 ദീനാർ വീതം, ഭാര്യക്ക് 200 ദീനാർ, മക്കൾക്ക് 150 ദീനാർ വീതം എന്നിങ്ങെനയാണ് വർധന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP