Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

20 ദിവസം മുമ്പ് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി;ആളൊഴിഞ്ഞ കെട്ടിടത്തിൽ കണ്ടെത്തിയ മൃതദേഹം കോട്ടയം വേലൂർ സ്വദേശിയുടേത്

20 ദിവസം മുമ്പ് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി;ആളൊഴിഞ്ഞ കെട്ടിടത്തിൽ കണ്ടെത്തിയ മൃതദേഹം കോട്ടയം വേലൂർ സ്വദേശിയുടേത്

സ്വന്തം ലേഖകൻ

കുവൈത്തിൽ മലയാളിയുടെ മൃതദേഹം ഒഴിഞ്ഞ കെട്ടിടത്തിൽ കണ്ടെത്തി20 ദിവസം പഴക്കമുള്ള മൃതദേഹം പ്രവാസി മലയാളിയുടേതെന്ന് സ്ഥിരീകരിച്ചു. കോട്ടയം വേലൂർ സ്വദേശി മാളിയേക്കൽ നസിയ മൻസിലിൽ മുഹമ്മദ് അൻസാറിന്റെ (45) മൃതദേഹമാണ് ഫഹാഹീലിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽകണ്ടെത്തിയത്.

ഫഹാഹീലിലെ റെഡിമെയ്ഡ് ഷോപ്പിൽ ജോലി ചെയ്തിരുന്ന അന്‌സാറിനെ 20 ദിവസം മുമ്പാണ് കാണാതായത്. അൻസാറിനെ സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും അന്വേഷിച്ചു വരികയായിരുന്നു. വിവിധ ആശുപത്രികളിലടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താൻസാധിച്ചിരുന്നില്ല.

ഇതിനിടെയാണ് ഫഹാഹീലിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്ന് ബുധനാഴ്ച ഒരു മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‌സ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചത്.

20 ദിവസത്തോളം പഴക്കമുള്ള ഈ മൃതദേഹം അൻസാറിന്റേതാണെന്ന് ഞായറാഴ്ച നടത്തിയ ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിക്കുകയായിരുന്നു.മുഹമ്മദ് ഇബ്രാഹിമിന്റെയും ബീമ ബീവിയുടെയും മകനാണ് മരണപ്പെട്ട അൻസാർ ഭാര്യ ദുബൈയിൽ നഴ്‌സായി ജോലി ചെയ്യുകയാണ്. രണ്ട് മക്കളുണ്ട്. മൃതദേഹം കുവൈത്തിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP