Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്യാർത്ഥികൾക്ക് കോവിഡ് കാലത്ത് അനുവദിച്ചിരുന്ന ഫീസ് ഇളവ് പിൻവലിച്ചു കുവൈത്ത്; നടപടി നേരിട്ടുള്ള ക്ലാസുകൾ ആരംഭിച്ചതോടെ

വിദ്യാർത്ഥികൾക്ക് കോവിഡ് കാലത്ത് അനുവദിച്ചിരുന്ന ഫീസ് ഇളവ് പിൻവലിച്ചു കുവൈത്ത്; നടപടി നേരിട്ടുള്ള ക്ലാസുകൾ ആരംഭിച്ചതോടെ

സ്വന്തം ലേഖകൻ

കുവൈത്തിൽ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് കോവിഡ് കാലത്ത് അനുവദിച്ചിരുന്ന ഫീസ് ഇളവ് പിൻവലിച്ചു. വിദേശ സ്‌കൂളുകൾ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാൻ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസവകുപ്പ് ഇളവ് പിൻവലിച്ചത്.

കോവിഡ് പശ്ചാത്തലത്തിൽ ക്ലാസുകൾ ഓൺലൈനാക്കിയതിനെ തുടന്ന് ഏർപ്പെടുത്തിയ ഫീസിളവാണ് പിൻവലിച്ചത്. കോവിഡിന് മുമ്പ് നിലവിലുണ്ടായിരുന്ന ഫീസ് നിരക്കിലേക്ക് മാറാനാണ് സ്‌കൂളുകൾക്ക് അനുമതി നൽകിയത്. അതേസമയം, മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച നിരക്കിൽ മാത്രമേ ട്യൂഷൻ ഫീസ് ഈടാക്കാവൂ എന്നും നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിപ്പ് നൽകി.

മന്താലയം അംഗീകരിച്ച ഫീസിന് പുറമേ ഏതെങ്കിലും പേരിൽ സ്‌കൂൾ അധികൃതർ പണം സ്വീകരിക്കാൻ പാടില്ല. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന അറബ് സ്‌കൂളുകൾക്കും ദ്വിഭാഷാ സ്‌കൂളുകൾക്കും ഇന്ത്യൻ, പാക്കിസ്ഥാനി, ബ്രിട്ടീഷ്, ജർമ്മൻ, ഫ്രഞ്ച് വിദ്യാലയങ്ങൾക്കും നിർദ്ദേശം ബാധകമാണ്. ഇത്തരം സ്‌കൂളുകൾ ഫീസ് വർധിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സാമ്പത്തിക കാര്യ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഫീസ് വർധന സംബന്ധിച്ചുള്ള പരാതികൾ മന്ത്രാലയത്തിന് ലഭിച്ചാൽ സ്‌കൂളിന്റെ അംഗീകാരം തന്നെ റദ്ദാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP