Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റസ്റ്റോറന്റുകളിലും കഫേകളിലും തിരക്കേറി; കുവൈത്തിൽ മാളുകൾ രാത്രി 10 വരെയാക്കി ദിർഘിപ്പിക്കണെന്ന ആവശ്യം ഉയരുന്നു

റസ്റ്റോറന്റുകളിലും കഫേകളിലും തിരക്കേറി; കുവൈത്തിൽ മാളുകൾ രാത്രി 10 വരെയാക്കി ദിർഘിപ്പിക്കണെന്ന ആവശ്യം ഉയരുന്നു

സ്വന്തം ലേഖകൻ

മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം റസ്റ്ററന്റുകളും കഫേകളും പ്രവർത്തനം ആരംഭിച്ചതോടെ തിരക്കേറി.കടുത്ത നിബന്ധനകളാണ് റസ്റ്ററന്റുകളും കഫേകളും പ്രവർത്തിപ്പിക്കാൻ അധികൃതർ മുന്നോട്ടുവച്ചത്. അത് പാലിക്കുന്നുണ്ടോയെന്നുള്ള പരിശോധനയും വ്യാപകമായുണ്ട്.ഉപഭോക്താക്കളായി എത്തുന്നവരെ ശരീരോഷ്മാവ് പരിശോധിച്ച ശേഷമേ അകത്തേക്ക് പ്രവേശിക്കുന്നുള്ളൂ. സാമൂഹിക അകലവും ഉറപ്പാക്കുന്നുണ്ട്. നിർദേശങ്ങൾ വ്യക്തമാക്കുന്നതിനുള്ള പോസ്റ്ററുകളും അടയാളങ്ങളും സ്ഥാപനങ്ങളിൽ ഉറപ്പാക്കുന്നു.

മുൻകൂർ ബുക്കിങിന് സ്ഥാപനങ്ങൾ സംവിധാനമുണ്ടാക്കണമെന്നതാണ് മറ്റൊരു നിർദ്ദേശം. മെനു ഓട്ടമാറ്റിക് സംവിധാനത്തിലാക്കണം, പതിവ് കടലാസ്/കാർഡ് മെനു ഒഴിവാക്കണം. സ്റ്റെറിലൈസറുകൾ ഉറപ്പാക്കണം. മാസ്‌ക് ധരിക്കാത്ത് ഉപഭോക്താവിന് പ്രവേശനം നൽകരുത്. ജീവനക്കാർ ആരോഗ്യ സുരക്ഷാ നിബന്ധനകൾ പാലിക്കുന്നതായും ഉറപ്പാക്കും. എന്നാൽ നിലവിലെ പ്രവർത്ത സമയം നീട്ടണമെന്ന ആവശ്യം ഉയർത്തി വ്യാപാര സ്ഥാപന ഉടമകൾ രംഗത്തെത്തി.

മാളുകളുടെ പ്രവർത്തന സമയം രാവിലെ 8 മുതൽ രാത്രി 10 മണിവരെ ആക്കണമെന്നാണ് ആവശ്യം. നിലവിൽ അനുവദിച്ച സമയം രാവിലെ 8മുതൽ വൈകിട്ട് 8വരെയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP