Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണങ്ങാനിടുന്ന പതിവുണ്ടോ? എങ്കിൽ എത്രയും പെട്ടെന്ന് മാറ്റിക്കോളൂ; കാമ്പയിനും പിഴ ഈടാക്കാൻ മുന്നറിയിപ്പും നൽകി അധികൃതർ

ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണങ്ങാനിടുന്ന പതിവുണ്ടോ? എങ്കിൽ എത്രയും പെട്ടെന്ന് മാറ്റിക്കോളൂ; കാമ്പയിനും പിഴ ഈടാക്കാൻ മുന്നറിയിപ്പും നൽകി അധികൃതർ

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കുവൈത്തിൽ കെട്ടിടങ്ങളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതിനെതിരെ കാമ്പയിനുമായി കാപിറ്റൽ ഗവർണറേറ്റ്. കെട്ടിടങ്ങളുടെ ഭംഗി കെടുത്തുന്ന രീതിയിൽ ഫർണിച്ചറുകൾ കൂട്ടിയിടുന്നതിനും കാർപെറ്റ് പോലുള്ള വസ്തുക്കൾ റോഡിൽ കഴുകുന്നതിനും പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഗവർണർ ശൈഖ് തലാൽ അൽ ഖാലിദിന്റെ നിർദേശപ്രകാരമാണ് കാപിറ്റൽ ഗവർണറേറ്റ് പ്രത്യേക കാമ്പയിന് തുടക്കമിട്ടത്.

കെട്ടിടങ്ങളുടെ ഭംഗി കെടുത്തുന്ന രീതിയിൽ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതും ഫർണിച്ചറുകളും മറ്റും കൂട്ടിയിടുന്നതും തടയുക എന്നതാണ് കാമ്പയിനിന്റെ ലക്ഷ്യം. തലസ്ഥാന നഗരപരിധിയിൽ ഉൾപ്പെടുന്ന ശർഖ്, മിർഖാബ്, ബിനീദ് അൽഗാർ എന്നിവിടങ്ങളിൽ ഗവർണറുടെ നേതൃത്വത്തിൽ നടത്തിയ പര്യടനത്തിൽ ഇത്തരത്തിലുള്ള നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നഗരശുചീകരണവുമായി ബന്ധപ്പെട്ട മുനിസിപ്പൽ മന്ത്രാലയം നിർദേശിച്ച നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

നഗരസൗന്ദര്യം കെടുത്തുന്ന എല്ലാ നടപടികളും 2008ൽ മുനിസിപ്പൽ മന്ത്രാലയം നടപ്പാക്കിയ നിയമത്തിന്റെ പരിധിയിൽ വരും. തെരുവുകളിൽ പരവതാനികളും ഫർണിച്ചറുകളും വൃത്തിയാക്കുന്നതും പിഴ ഉൾപ്പെടെയുള്ള നടപടികൾക്ക് കാരണമാകും. മുനിസിപ്പാലിറ്റിയിലെ പബ്ലിക് ക്ലീനിങ് ആൻഡ് റോഡ് വർക്‌സ് വകുപ്പിന്റെ സഹകരണത്തോടെ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 16 കെട്ടിടങ്ങളിൽ മുന്നറിയിപ്പ് നോട്ടീസ് പതിക്കുകയും, മൂന്നിടങ്ങളിൽ കുറ്റം ആവർത്തിക്കില്ലെന്ന് ഉടമകളിൽനിന്ന് എഴുതി വാങ്ങുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP