Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചിയിൽ നിന്നും വിമാനം കയറിയത് 20 നഴ്‌സുമാർ; പ്രവേശനാനുമതിയില്ലെന്നു ചൂണ്ടിക്കാട്ടി തിരിച്ചയച്ച് കുവൈത്ത്; പ്രവേശനം സ്റ്റാഫ് നഴ്‌സുമാർക്കു മാത്രമാണെന്ന് രാജ്യം

കൊച്ചിയിൽ നിന്നും വിമാനം കയറിയത് 20 നഴ്‌സുമാർ; പ്രവേശനാനുമതിയില്ലെന്നു ചൂണ്ടിക്കാട്ടി തിരിച്ചയച്ച് കുവൈത്ത്; പ്രവേശനം സ്റ്റാഫ് നഴ്‌സുമാർക്കു മാത്രമാണെന്ന് രാജ്യം

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കൊച്ചിയിൽ നിന്നും കുവൈത്തിൽ എത്തിയ 20 നഴ്സുമാരെ തിരിച്ചയച്ചു കുവൈത്ത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കരാർ ജീവനക്കാരാണിവർ. നേരിട്ടു കുവൈത്തിലേക്ക് യാത്ര ചെയ്യാൻ അനുമതിയുള്ളത് ആരോഗ്യമന്ത്രാലയത്തിലെ സ്റ്റാഫ് നഴ്‌സുമാർക്കു മാത്രമാണ് എന്നു ചൂണ്ടിക്കാട്ടിയാണ് 20 പേരെ നാട്ടിലേക്കു തന്നെ കുവൈത്ത് തിരിച്ചയച്ചത്.

എട്ടു പുരുഷന്മാരും 12 സ്ത്രീകളും അടങ്ങുന്ന സംഘം ചൊവ്വാഴ്ച രാത്രിയാണ് കുവൈത്തിൽ എത്തിയത്. അപ്പോൾ മുതൽ ഭക്ഷണം പോലും ലഭിക്കാതെ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയായിരുന്നു ഇവർ. പ്രവേശനാനുമതിയുണ്ടെന്നു കൊച്ചിയിലെ ട്രാവൽ ഏജൻസി തെറ്റിദ്ധരിപ്പിച്ചതാണെന്നു നഴ്‌സുമാർ പറയുന്നു.

അതേസമയം, എല്ലാ പരിശോധനകളും കഴിഞ്ഞാണു നഴ്‌സുമാരെ അയച്ചതെന്നും തങ്ങളുടെ ഭാഗത്തു വീഴ്ചയില്ലെന്നും പറഞ്ഞ സാമ ട്രാവൽസ് സിഇഒ വി.രാമസ്വാമി, നഴ്‌സുമാർക്കു മടക്ക ടിക്കറ്റ് നൽകിയെന്നും ആർക്കും സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്നും വ്യക്തമാക്കി. ഇന്നലെ വൈകിട്ടുള്ള വിമാനത്തിലാണു കൊച്ചിയിൽ തിരിച്ചെത്തിച്ചത്.

കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നു നേരിട്ടു കുവൈത്തിലേക്കു പ്രവേശനമില്ല. അതിനാൽ, പലരും ദുബായിലും മറ്റും എത്തി അവിടെ 14 ദിവസം തങ്ങി കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കിയ ശേഷമാണു കുവൈത്തിലെത്തുന്നത്. അതേസമയം, ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാർക്കു നേരിട്ടു കുവൈത്തിൽ എത്താം.

നടപടി നേരിട്ട 20 പേരുടെ ഇഖാമ (താമസാനുമതി രേഖ) മന്ത്രാലയത്തിന്റേത് അല്ലാത്തതിനാലാണു പ്രവേശനം നിഷേധിച്ചത്. ഇവരും ആരോഗ്യമന്ത്രാലയത്തിനു കീഴിലാണെങ്കിലും ഇഖാമ നൽകിയിരിക്കുന്നതു വിവിധ കമ്പനികളാണെന്നതാണു കാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP