Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയന്ത്രണങ്ങൾ ലംഘിച്ച് ഒത്തുചേരലുകൾ വ്യാപകം; അധികൃതർക്ക് ലഭിക്കുന്നത് നിരവധി പരാതികൾ; കർശന നടപടി സ്വീകരിക്കാനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

നിയന്ത്രണങ്ങൾ ലംഘിച്ച് ഒത്തുചേരലുകൾ വ്യാപകം; അധികൃതർക്ക് ലഭിക്കുന്നത് നിരവധി പരാതികൾ; കർശന നടപടി സ്വീകരിക്കാനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: ആളുകൾ ഒത്തുചേരുന്നതിന് നിയന്ത്രണങ്ങൾ നിലനിൽക്കേ തന്നെ അവയുടെ വ്യാപക ലംഘനങ്ങൾ നടക്കുന്നുവെന്ന് റിപ്പോർട്ട്. ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് അധികൃതർക്ക് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ഒത്തുകൂടലിനെതിരെ കർശന സ്വീകരിക്കാനൊരുങ്ങുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് വ്യാപക പരിശോധന നടത്തുവാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.

ആരോഗ്യസുരക്ഷാ മാർഗനിർദേശങ്ങൾ ലംഘിച്ച് പരിപാടികൾ നടത്തപ്പെടുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ചില സ്വകാര്യ പരിപാടികളുടെ പരസ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കുടുംബങ്ങളിലെ സ്വകാര്യ ചടങ്ങുകൾക്കും നിയന്ത്രണങ്ങൾ ബാധകമാണ്. ശ്മശാനങ്ങളിൽ കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് അനുശോചന സംഗമങ്ങൾ നടത്തുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിനെതിരെ മുൻസിപ്പാലിറ്റി കർശന നടപടിയെടുക്കും. ആളുകൂടിയുള്ള വിവാഹ ചടങ്ങുകൾക്ക് വിലക്ക് നിലവിലുണ്ടെങ്കിലും കുവൈത്തി കുടുംബങ്ങളിൽ ഇത്തരം ചടങ്ങുകൾ നടക്കുന്നതായാണ് റിപ്പോർട്ട്.

ദീവാനിയകളിലെ ഒത്തുകൂടലുകളിലും ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ ലംഘിക്കപ്പെടുന്നു. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ഏത് ഒത്തുകൂടലുകളും നടപടിക്ക് കാരണമാവും. പൊതുപരിപാടികൾക്ക് അധികൃതർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് ഭയവും ജാഗ്രതയും ജനങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ, സമീപ ദിവസങ്ങളിൽ പുതിയ കേസുകൾ കൂടി വരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP