Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

കോവിഡ് ബാധിച്ച് മലയാളി യുവാവ് കുവൈത്തിൽ മരിച്ചു; കഴിഞ്ഞ രണ്ടാഴ്ചയായി രാധാകൃഷ്ണൻ കഴിഞ്ഞിരുന്നത് മുബാറക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ

കോവിഡ് ബാധിച്ച് മലയാളി യുവാവ് കുവൈത്തിൽ മരിച്ചു; കഴിഞ്ഞ രണ്ടാഴ്ചയായി രാധാകൃഷ്ണൻ കഴിഞ്ഞിരുന്നത് മുബാറക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: പാലക്കാട് അമ്പലപ്പാറ സ്വദേശി വേങ്ങാശേരി മുളയൻകുഴി വീട്ടിൽ പരേതനായ ശങ്കരന്റെ മകൻ രാധാകൃഷ്ണൻ അന്തരിച്ചു. 41 വയസായിരുന്നു പ്രായം. മുബാറക് ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്നു. ടാക്‌സി ഡ്രൈവർ ആണ്. ഭാര്യ: ഷെറിൻ മാത്യു. മകൾ റിൻസിയ.

കഴിഞ്ഞ രണ്ടാഴ്ചയായി മുബാറക് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു രാധാകൃഷ്ണൻ. ഭാര്യ ഷെറിൻ മാത്യുവും മകൾ റിൻസിയ രാധാകൃഷ്ണനും കുവൈത്തിലുണ്ട്.

പിതാവ്: പരേതനായ ശങ്കരൻ. മാതാവ്: രാധാമ്മ. സഹോദരങ്ങൾ: ഹരിദാസൻ, ഓമന. മൃതദേഹം യാത്രാ കുവൈത്തിന്റെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോക്കാൾ അനുസരിച്ച് ബുധനാഴ്ച രാവിലെ 10.30ന് സുലൈബീകാത്ത് ശ്മശാനത്തിൽ സംസ്‌കരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP