Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് പ്രതിസന്ധി: ഇന്ത്യ അടക്കം ഏഴു രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈത്തിലേക്ക് പ്രവേശന വിലക്ക്; നാട്ടിൽ കുടുങ്ങിയ നിരവധി പ്രവാസികൾ ജോലി നഷ്ട ഭീതിയിൽ

കോവിഡ് പ്രതിസന്ധി: ഇന്ത്യ അടക്കം ഏഴു രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈത്തിലേക്ക് പ്രവേശന വിലക്ക്; നാട്ടിൽ കുടുങ്ങിയ നിരവധി പ്രവാസികൾ ജോലി നഷ്ട ഭീതിയിൽ

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് കുവൈത്തിലേക്ക് താൽക്കാലികപ്രവേശന വിലക്ക്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ഇറാൻ, നേപ്പാൾ എന്നീ രാജ്യത്തുനിന്നുള്ള യാത്രക്കാർക്കാണ് വിലക്ക്.

ഓഗസ്റ്റ് ഒന്നുമുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊമേഴ്‌സ്യൽ വിമാന സർവീസ് ആരംഭിക്കുമ്പോൾ ഈ രാജ്യങ്ങളിൽനിന്ന് ഒഴികെയുള്ള യാത്രക്കാർക്കാണ് കുവൈത്തിലേക്ക് വരാൻ മന്ത്രിസഭ അനുമതി നൽകിയിട്ടുള്ളത്. കുവൈത്ത് വ്യോമയാന വകുപ്പും ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

അവധിക്ക് നാട്ടിൽ പോയി വിമാന സർവീസ് നിലച്ചതിനാൽ തിരിച്ചുവരാൻ കഴിയാതെ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികൾക്ക് തിരിച്ചടിയാണ് ഈ തീരുമാനം. പലരും ജോലി നഷ്ട ഭീഷണിയും നേരിടുന്നു. നാലര മാസമായി കുടുങ്ങിക്കിടക്കുന്ന ഇവർ ആഗസ്റ്റിൽ വിമാന സർവീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.

വ്യോമ ഗതാഗതം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യൻ, കുവൈത്ത് വ്യോമയാന വകുപ്പ് ചർച്ച നടത്തിയതായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി ട്വീറ്റ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ വൈകാതെ പ്രശ്‌നം പരിഹരിച്ച് പ്രവാസികൾക്ക് കുവൈത്തിലേക്ക് തിരിച്ചുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP