Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

കുവൈത്തിൽ ഷോപ്പിങ് നടത്തുവാൻ അപ്പോയിന്റ്‌മെന്റ് നിർബന്ധമില്ല; ബാർ കോഡ് ഇല്ലാതെയും സ്‌റ്റോറുകൡലേക്ക് പ്രവേശിക്കാം; മാസ്‌കും കയ്യുറയും നിർബന്ധം

കുവൈത്തിൽ ഷോപ്പിങ് നടത്തുവാൻ അപ്പോയിന്റ്‌മെന്റ് നിർബന്ധമില്ല; ബാർ കോഡ് ഇല്ലാതെയും സ്‌റ്റോറുകൡലേക്ക് പ്രവേശിക്കാം; മാസ്‌കും കയ്യുറയും നിർബന്ധം

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കുവൈത്തിൽ സഹകരണ സംഘങ്ങളിലെ ഷോപ്പിങ്ങിന് ഇപ്പോൾ മുൻകൂട്ടി ബുക്കിങ് നിർബന്ധമാക്കുന്നില്ല. ഓൺലൈൻ അപ്പോയിന്റ്‌മെന്റ് എടുത്താൽ ലഭിക്കുന്ന ബാർകോഡ് കൂടാതെയും ഇപ്പോൾ ഉപഭോക്താക്കളെ സ്‌റ്റോറിലേക്ക് പ്രവേശിപ്പിക്കുന്നുണ്ട്. അതേസമയം, ശരീര താപനില അളക്കുന്നത് ഉൾപ്പെടെ ആരോഗ്യ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നുണ്ട്. മാസ്‌കും കൈയുറയും ധരിക്കാത്തവരെയും സ്‌റ്റോറിലേക്ക് പ്രവേശിപ്പിക്കുന്നില്ല.

സഹകരണ സംഘങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടാത്തതിനാൽ ബുക്കിങ്ങിലൂടെ തിരക്ക് നിയന്ത്രിക്കേണ്ട സാഹചര്യമില്ലാത്തതിനാലാണ് ബാർകോഡ് കൂടാതെയും ആളുകളെ കടത്തിവിടുന്നതെന്ന് സഹകരണ സംഘത്തിലെ ഉത്തരവാദപ്പെട്ട ജീവനക്കാർ പ്രതികരിച്ചു. സഹകരണ സംഘങ്ങൾ അടക്കമുള്ള സ്ഥലങ്ങളിലെ തിരക്ക് കുറക്കാൻ ലക്ഷ്യമിട്ടാണ് ഷോപ്പിങ് ആപ് ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP