Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കുവൈറ്റിൽ റെസ്‌റ്റോറന്റുകളുടെ പ്രവർത്തന സമയം രാവിലെ ആറു മുതൽ വൈറിട്ട് 6.30 വരെ; ഡ്രൈവ് ത്രൂവിന് മാത്രം അനുമതി

കുവൈറ്റിൽ റെസ്‌റ്റോറന്റുകളുടെ പ്രവർത്തന സമയം രാവിലെ ആറു മുതൽ വൈറിട്ട് 6.30 വരെ; ഡ്രൈവ് ത്രൂവിന് മാത്രം അനുമതി

സ്വന്തം ലേഖകൻ

കുവൈത്തിൽ റെസ്റ്റാറന്റുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. രാവിലെ ആറുമണി മുതൽ വൈകീട്ട് ആറര വരെയാണ് റെസ്‌റ്റോറന്റുകൾക്ക് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. മുനിസിപ്പാലിറ്റിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജൂൺ 21 മുതൽ കർഫ്യൂ സമയത്തിൽ മാറ്റം വരുത്തിയതിന് അനുസരിച്ചാണ് നടപടി.

ഇതുപ്രകാരം, റെസ്‌റ്റോറന്റുകൾ, കഫേകൾ, ഫുഡ് ഔട്ട്‌ലെറ്റ് എന്നിവയ്‌ക്കെല്ലാം ഇതു ബാധകമാണ്. സ്ഥാപനത്തിന്റെ അകത്തിരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ടാവില്ല. ഡ്രൈവ് ത്രൂ ഇടപാടിന് മാത്രമാണ് അനുമതി. രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുവരെ ഉണ്ടായിരുന്ന കർഫ്യൂ ഏഴുമണി മുതൽ രാവിലെ അഞ്ചുവരെ ആക്കിയതിന് അനുസരിച്ചാണ് സമയമാറ്റം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP