Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശമ്പളം വൈകിപ്പിക്കുന്ന തൊഴിലുടമകൾക്ക് പിഴ; വിദേശ തൊഴിലാളിക്ക് വിസയിൽ കാണിച്ച ജോലി നൽകാതിരിക്കുന്ന തൊഴിലുടമയുടെ ശിക്ഷ ഇരട്ടിപ്പിച്ചു; കുവൈറ്റിൽ നടപ്പിലാക്കാൻ അനുമതി കിട്ടിയ പുതിയ തൊഴിൽനിയമ ഭേദഗതികൾ ഇങ്ങനെ

ശമ്പളം വൈകിപ്പിക്കുന്ന തൊഴിലുടമകൾക്ക് പിഴ; വിദേശ തൊഴിലാളിക്ക് വിസയിൽ കാണിച്ച ജോലി നൽകാതിരിക്കുന്ന തൊഴിലുടമയുടെ ശിക്ഷ ഇരട്ടിപ്പിച്ചു; കുവൈറ്റിൽ നടപ്പിലാക്കാൻ അനുമതി കിട്ടിയ പുതിയ തൊഴിൽനിയമ ഭേദഗതികൾ ഇങ്ങനെ

കുവൈത്ത് സിറ്റി: വിദേശ തൊഴിലാളിക്ക് വിസയിൽ കാണിച്ച ജോലി നൽകാതിരിക്കുന്ന തൊഴിലുടമയുടെ ശിക്ഷ ഇരട്ടിപ്പിച്ചും ശമ്പളം വൈകിപ്പിക്കുന്ന തൊഴിലുമകൾക്ക് കനത്ത പിഴ ഈടാക്കുകയും ചെയ്യുന്ന പുതിയ തൊഴിൽ നിയമ ഭേദഗതിക്ക് കുവൈറ്റ് പാർലമെന്റ് അംഗീകാരം നല്കി.രാജ്യത്ത് വിസക്കച്ചവടവും അതുവഴിയുള്ള മനുഷ്യക്കടത്തും പൂർണമായി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി നിയമലംഘനങ്ങളിലേർപ്പെടുന്ന തൊഴിലുടമകൾക്ക് കടുത്ത ശിക്ഷ നൽകുന്നതിനുള്ള തൊഴിൽനിയമ ഭേദഗതിക്കാണ് പാർലമെന്റ് അംഗീകാരം നല്കിയത്.

പാർലമെന്റിൽ കാര്യമായ ചർച്ച കൂടാതെ രണ്ടു വായനയും ഒറ്റയടിക്ക് അവസാനിപ്പിച്ച് എംപിമാരുടെ പൂർണ പിന്തുണയോടെയായിരുന്നു ഭേദഗതികൾ പാസായത്. പാർലമെന്റിന്റെ അംഗീകാരമായതോടെ അമീറിന്റെ അനുമതി ലഭിച്ചശേഷം ഔദ്യോഗിക ഗസറ്റിൽ
പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിൽവരും. തൊഴിൽ നിയമത്തിലെ 138, 140, 142, 146 വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിന് കഴിഞ്ഞയാഴ്ച പാർലമെന്റിന്റെ തൊഴിൽ-ആരോഗ്യ
സമിതിയും ഫത്വ-ലെജിസ്‌ളേച്ചർ സമിതിയും അംഗീകാരം നൽകിയിരുന്നു.

രാജ്യത്തെ തൊഴിൽ നിയമത്തിലെ പഴുതുകളുപയോഗിച്ച് വിസക്കച്ചവടവും മനുഷ്യക്കടത്തും വർധിക്കുന്നതായ പരാതികൾ ഏറിയതോടെയാണ് സർക്കാർ ഭേദഗതിക്ക് നീക്കം തുടങ്ങിയത്. സ്വകാര്യ തൊഴിൽ നിയമത്തിലെ 138ാം വകുപ്പ് ദേദഗതി ചെയ്തതാണ് ഇതിൽ പ്രധാനം. രാജ്യത്തിന് പുറത്തുനിന്ന് കൊണ്ടുവരുകയോ അകത്തുനിന്ന് കണ്ടത്തെുകയോ ചെയ്യുന്ന വിദേശ തൊഴിലാളിക്ക് വിസയിൽ കാണിച്ച ജോലി നൽകാതിരിക്കുന്ന തൊഴിലുടമയുടെ ശിക്ഷ വർധിപ്പിക്കുന്നതാണിത്.നേരത്തേ ഒന്നുമുതൽ മൂന്നുവർഷം വരെ തടവും 1,000 മുതൽ 5,000 ദീനാർ പിഴയുമുണ്ടായിരുന്നത് ഒരു തൊഴിലാളിക്ക് 2,000 മുതൽ 10,000 ദീനാർ വരെ എന്ന തോതിൽ വർധിപ്പിച്ചു. തടവുശിക്ഷയിൽ മാറ്റമില്ല.

സ്വന്തം വിസയിലല്ലാത്ത തൊഴിലാളികളെ ജോലിക്ക് വെക്കുന്നവർക്കും ഇതേ ശിക്ഷ ബാധകമാണ്. ഈ ഭേദഗതി പ്രാബല്യത്തിൽവരുന്നതോടെ ഇന്ത്യക്കാരടക്കമുള്ള ആയിരക്കണക്കിന് വിദേശികളെ നേരിട്ട് ബാധിക്കും. തൊഴിൽ വിസകളിലത്തെിയും ഗാർഹിക വിസകളിലത്തെിയും പുറത്തുജോലിചെയ്യുന്ന ആയിരക്കണക്കിന് വിദേശികളുണ്ട് രാജ്യത്ത്. മലയാളികളടക്കം നിരവധിപേരാണ് ഇപ്രകാരം തൊഴിലുടമക്ക് കീഴിലല്ലാതെ ജോലിചെയ്തുവരുന്നത്. തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധനാ ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസ്സം സൃഷ്ടിക്കുന്ന തൊഴിലുടമക്ക് 500 മുതൽ 1,000 ദീനാർ വരെ പിഴ ചുമത്തുന്നതാണ് 140ാം വകുപ്പ് ഭേദഗതി.

142ാം വകുപ്പ് ഭേദഗതിപ്രകാരം നിയമലംഘനത്തെ തുടർന്ന് മന്ത്രാലയ പരിശോധകർ അടപ്പിക്കുന്ന സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിപ്പിക്കുന്ന തൊഴിലുടമകൾക്ക് ഒന്നുമുതൽ ആറുമാസം വരെ തടവും 500 മുതൽ 2,000 ദീനാർ വരെ പിഴയുമടക്കേണ്ടിവരും. തൊഴിലുടമയുടെ ഭാഗത്തുനിന്നുള്ള പിഴവുകൊണ്ടാണ് ശമ്പളം മുടങ്ങിയതെന്ന് കോടതി കണ്ടത്തെുന്ന കേസുകളിൽ വൈകിയ ഓരോ മാസത്തെയും ശമ്പളത്തിന്റെ ഒരു ശതമാനം വീതം പിഴയായി അടക്കാനും നിഷ്‌കർഷിക്കുന്നു. ഇതോടൊപ്പം, ഇത്തരം കേസുകളിൽ തൊഴിലുടമയിൽനിന്ന് നഷ്ടപരിഹാരം തേടുന്നതിനുള്ള തൊഴിലാളിയുടെ അവകാശം നിലനിൽക്കുമെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP