Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിരോധ നടപടികളോട് സഹകരിക്കാത്തവർക്ക് ആറുമാസം വരെ തടവും 10000 ദീനാർ മുതൽ 30000 ദീനാർ വരെ പിഴയും; ബോധപൂർവം രോഗവിവരം മറച്ചുവച്ചാൽ പിഴ അരലക്ഷം ദിനാർ വരെ; പകർച്ചവ്യാധിചട്ടങ്ങളിൽ ഭേദഗതി വരുത്തി കുവൈത്ത്

പ്രതിരോധ നടപടികളോട് സഹകരിക്കാത്തവർക്ക് ആറുമാസം വരെ തടവും 10000 ദീനാർ മുതൽ 30000 ദീനാർ വരെ പിഴയും; ബോധപൂർവം രോഗവിവരം മറച്ചുവച്ചാൽ പിഴ അരലക്ഷം ദിനാർ വരെ; പകർച്ചവ്യാധിചട്ടങ്ങളിൽ ഭേദഗതി വരുത്തി കുവൈത്ത്

സ്വന്തം ലേഖകൻ

കോറോണ വൈറസ് വ്യാപകമായി പടരുന്നതിനിടെ പകർച്ചവ്യാധിചട്ടങ്ങളിൽ ഭേദഗതി വരുത്താൻ കുവൈത്ത് തീരുമാനിച്ചു.പ്രതിരോധ നടപടികളോട് സഹകരിക്കാത്തവർക്ക് ആറുമാസം വരെ തടവും 30000 ദീനാർ വരെ പിഴയും ഈടാക്കുന്നതും ബോധപൂർവം രോഗവിവരം മറച്ചുവച്ചാൽ പിഴ അരലക്ഷം ദിനാർ വരെ പിഴ ഈടാക്കുന്ന രീതിയിലുമാണ് ഭേദഗതി കൊണ്ട് വരുന്നത്.

കരട് നിർദേശത്തിനു കുവൈത്ത് മന്ത്രി സഭ അംഗീകാരം നൽകി.സാംക്രമികരോഗങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട നിയമത്തിലെ വിവിധ വകുപ്പുകൾ ഭേദഗതി ചെയ്യാനുള്ള നിർദേശത്തിനാണ് തിങ്കളാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. ഇതനുസരിച്ചു പകർച്ചവ്യാധികൾ തടയുന്നതിനുള്ള ചട്ടങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവർക്ക് മൂന്നു മാസത്തിൽ കവിയാത്ത തടവും അയ്യായിരം ദിനാറിൽ കവിയാത്ത പിഴയും അല്ലെങ്കിൽ ഇവയിലേതെങ്കിലും ഒന്ന്എന്നതാണ് ശിക്ഷ.

കോവിഡ് നയന്റീൻ പോലുള്ള മഹാമാരികൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന പ്രതിരോധ നടപടികളോട് സഹകരിക്കാത്തവർക്ക് ആറുമാസം വരെ തടവും 10000 ദീനാർ മുതൽ 30000 ദീനാർ വരെ പിഴയും അല്ലെങ്കിൽ ഇവയിലേതെങ്കിലും ഒന്ന് ശിക്ഷയായി ലഭിക്കും. നിർബന്ധിത വീട്ടുനിരീക്ഷണം ലംഘിക്കുന്നത് ഉൾപ്പെടെ ഇതിന്റെ പരിധിയിൽ വരും.

മാരകമായ പകർച്ചവ്യാധി ഉള്ള കാര്യം ബോധപൂർവം മറച്ചുവെക്കുകയും അതുവഴി രോഗവ്യാപനത്തിനു കാരണക്കാരനാവുകയും ചെയ്താൽ അഞ്ചുവർഷം വരെ തടവും 10000 മുതൽ 50000 ദീനാർ വരെ പിഴയും കൽപിക്കുന്നതാണ് മന്ത്രിസഭ അംഗീകരിച്ച കരടുനിയമം. അമീറിന്റെ അനുമതിയോടെ നിയമനിർമ്മാണം വേഗത്തിലാക്കാനാണ് മന്ത്രിസഭാ തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP