Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വദേശീവത്ക്കരണം ശക്തമാകുന്നു; സ്വകാര്യമേഖലയിലേക്കുള്ള നാഷണൽ ലേബർ ക്വോട്ടയിൽ വീണ്ടും വർധന

സ്വദേശീവത്ക്കരണം ശക്തമാകുന്നു; സ്വകാര്യമേഖലയിലേക്കുള്ള നാഷണൽ ലേബർ ക്വോട്ടയിൽ വീണ്ടും വർധന

കുവൈറ്റ് സിറ്റി: സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വകാര്യമേഖലയിലെ നാഷണൽ ലേബർ ക്വോട്ട വീണ്ടും വർധിപ്പിച്ചു. സ്വകാര്യമേഖലയിൽ ഒരു ലക്ഷം സ്വദേശികൾക്ക് തൊഴിൽ കണ്ടെത്തുന്ന എന്ന ലക്ഷ്യം നേടുന്നതിനാണ് ലേബർ ക്വോട്ട വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് മാൻപവർ ആൻഡ് ഗവൺമെന്റ് റീസ്ട്രക്ട്ചറിങ് പ്രോഗ്രാം ജനറൽ സെക്രട്ടറി ഫൗസി അൽമജ്ദലി വ്യക്തമാക്കി.
നോൺ ഗവൺമെന്റൽ സ്ഥാപനങ്ങളിൽ പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്താൻ സ്വദേശികളെ സഹായിക്കുന്നതാണ് പുതിയ നിയമമെന്ന് അൽ മജ്ദലി ചൂണ്ടിക്കാട്ടി. ഇതുവഴി രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാനും സാധിക്കും.

നിലവിൽ സ്വകാര്യമേഖലയിലെ തൊഴിൽസാധ്യതകളും സാമ്പത്തിക സ്ഥിതിയും പരിശോധിച്ചുവെന്നും അതനുസരിച്ച് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയായി ഇറങ്ങുന്നവരുടെ എണ്ണത്തേക്കുറിച്ചും എംജിആർപി കണക്കെടുപ്പു നടത്തിക്കഴിഞ്ഞു. ഓരോ വിഭാഗത്തിലും യോജിച്ച ഉദ്യോഗാർഥിക്ക്  തൊഴിൽ ഉറപ്പു വരുത്താൻ ഇതുമൂലം സാധിക്കുമെന്നും അൽ മജ്ദലി വ്യക്തമാക്കി.
ബാങ്കിങ് സെക്ടറിൽ 60 ശതമാനത്തിൽ നിന്ന് 66 ശതമാനമായും കമ്യൂണിക്കേഷൻസ് വിഭാഗത്തിൽ 56 ൽ നിന്ന് 60 ശതമാനമായും അഗ്രിക്കൾച്ചറൽ ആക്ടിവിറ്റീസിൽ രണ്ടിൽ നിന്ന് മൂന്നു ശതമാനമായും റിയൽ എസ്റ്റേറ്റ് മേഖലയിൽ 15-ൽ നിന്ന് 20 ശതമാനമായും ഇൻഷ്വറൻസിൽ 16 ൽ നിന്ന് 18 ശതമാനമായും ലേബർ ക്വോട്ട വർധിപ്പിച്ചിട്ടുണ്ട്.

നിയമം നടപ്പിലാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഒരു സ്‌പെഷ്യൽ കമ്മിറ്റിയെ നിയോഗിക്കുമെന്നും മജ്ദലി അറിയിച്ചു. സ്വകാര്യമേഖലയിലെ അനധികൃത നിയമനം തടയാൻ ഇതു സാധിക്കുമെന്നും ഓരോ മാസവും ഇതിൽ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയോട് ശുപാർശ ചെയ്തിട്ടുണ്ടെന്നും മജ്ദലി കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP