Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുവൈത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന വാർത്താ സൈറ്റുകൾക്കെതിരെ നടപടി; നടപടിയെടുക്കുവാൻ ഒരുങ്ങി വാർത്താവിനിമയ മന്ത്രാലയം

കുവൈത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന വാർത്താ സൈറ്റുകൾക്കെതിരെ നടപടി; നടപടിയെടുക്കുവാൻ ഒരുങ്ങി വാർത്താവിനിമയ മന്ത്രാലയം

സ്വന്തം ലേഖകൻ

കുവൈത്തിൽ നിയമലംഘനം നടത്തിയ ന്യൂസ് പോർട്ടലുകളുടെ പട്ടിക തയ്യാറാക്കി നടപടിയെടുക്കുവാൻ ഒരുങ്ങി വാർത്താവിനിമയ മന്ത്രാലയം. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന വാർത്ത വെബ്‌സൈറ്റുകൾക്കെതിരെ നടപടിയെടുക്കും. കുറഞ്ഞത് സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസമെങ്കിലുമുള്ള 21 വയസ്സിന് മേൽ പ്രായമുള്ള സ്വദേശികൾക്ക് മാത്രമാണ് ഇലക്ട്രോണിക് മീഡിയ ലൈസൻസ് അനുവദിക്കുക. ചില പോർട്ടലുകൾ വിദേശികളാണ് കൈകാര്യം ചെയ്യുന്നതെന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ലൈസൻസ് എടുത്തവരോട് നടത്തിപ്പ് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ലൈസൻസ് റദ്ദാക്കും. ലൈസൻസുള്ള ചില വെബ്‌സൈറ്റുകൾക്ക് ഓഡിയോ വിഷ്വൽ മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിൽനിന്ന് പ്രത്യേക അനുമതി വാങ്ങാതെ കമേഴ്‌സ്യൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ അവകാശമില്ല. ഇതുമായി ബന്ധപ്പെട്ടും നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ന്യൂസ് പോർട്ടലുകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളിൽ ശക്തമായി നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

ഓൺലൈൻ ന്യൂസ് പോർട്ടലുകൾ, ബുള്ളറ്റിനുകൾ, വാർത്ത പത്രങ്ങളുടെയും ചാനലുകളുടെയും വെബ്‌സൈറ്റുകൾ എന്നിവയുൾപ്പെടെ മുഴുവൻ വെബ് അധിഷ്ഠിത പ്രസിദ്ധീകരണങ്ങളും നിയമാനുസൃത നിയന്ത്രണത്തിന് വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഇലക്‌ട്രോണിക് മീഡിയ നിയമം പ്രാബല്യത്തിലാക്കിയത്. പത്തുവർഷ കാലാവധിയുള്ള ലൈസൻസിന് 500 ദീനാർ ആണ് മന്ത്രാലയത്തിൽ അടക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP