Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാസ്‌ക് വാങ്ങി പോക്കറ്റ് കാലിയാക്കേണ്ടാ... ആറുമാസം വരെ ഉപയോഗിക്കാവുന്ന മാസ്‌കുകൾ തയ്യാറാക്കി കുവൈത്ത്

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: ആറു മാസം ഉപയോഗിക്കാവുന്ന മാസ്‌ക്കുകൾ തയ്യാറാക്കി കുവൈത്ത് വാണിജ്യ പബ്ലിക് അഥോറിറ്റി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സ്ട്രാറ്റജിക് സ്‌റ്റോക്ക് ഉറപ്പുവരുത്താൻ അധികൃതർ പദ്ധതി തയ്യാറാക്കിയത്. എട്ട് ഫാക്ടറികളിലും ചെറുകിട സംരംഭങ്ങളിലുമായി രാജ്യത്തിനകത്ത് പ്രതിദിനം 50 ലക്ഷം മാസ്‌ക്കുകൾ ഉൽപാദിപ്പിക്കുന്നുണ്ട്. 522 ടൺ അസംസ്‌കൃത വസ്തുക്കൾ സ്‌റ്റോക്കുണ്ട്. കോവിഡ് പ്രതിസന്ധി തുടങ്ങിയ ഘട്ടത്തിൽ ഒരു ഉൽപാദനകേന്ദ്രം മാത്രമാണ് രാജ്യത്ത് ഉണ്ടായിരുന്നത്.

വൻതോതിൽ ഇറക്കുമതി ചെയ്തായിരുന്നു അന്ന് ക്ഷാമം പരിഹരിച്ചത്. തുർക്കി, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്നായിരുന്നു പ്രധാനമായും ഇറക്കുമതി. അക്കാലത്ത് ക്ഷാമവും പൂഴ്‌ത്തിവെപ്പും അമിതവില ഈടാക്കലും റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ക്ഷാമം മറികടന്നു. അമിത വില ഈടാക്കുന്നത് തടയാൻ വാണിജ്യ മന്ത്രാലയം സ്ഥിരമായി പരിശോധന നടത്തിവരുന്നുമുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം വാണിജ്യ മന്ത്രാലയം മുൻകൈയെടുത്ത് സ്ഥാപിച്ച ഫാക്ടറികളാണ് ക്ഷാമം പരിഹരിക്കുന്നതിൽ നിർണായകമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP