Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുവൈറ്റ് ബസപകടത്തിൽ മരിച്ചവരിൽ ചാവക്കാട് സ്വദേശിയും

കുവൈറ്റ് ബസപകടത്തിൽ മരിച്ചവരിൽ ചാവക്കാട് സ്വദേശിയും

കുവൈറ്റ്: കഴിഞ്ഞാഴ്ച ഫഹഹീൽ എക്സ്‌പ്രസ് വേയിലുണ്ടായ ബസ് അപകടത്തിൽ മരിച്ച അഞ്ചുപേരിൽ ഒരാൾ മലയാളി. ചാവക്കാട് സ്വദേശി ഉമ്മർ തയ്യിന്റെ കായിൽ മുഹമ്മദ് (44) ആണ് അപകടത്തിൽ മരിച്ച മലയാളിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒരാഴ്ചയായി ഉമ്മറിനെ കാണാതായതിനെത്തുടർന്ന് കമ്പനി അധികൃതർ പൊലീസ് സ്‌റ്റേഷനിലും ഇന്ത്യൻ എംബസിയിലും പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ബസപകടത്തിൽ മരിച്ചവരിൽ ഒരാൾ ഉമ്മറാണെന്ന് തിരിച്ചറിഞ്ഞത്. അപകടത്തിൽ മരിച്ചവരിൽ തിരിച്ചറിയാതിരുന്ന മൃതദേഹം ഉമ്മറിന്റേതാണെന്ന് കണ്ടെത്തുകയായിരുന്നു. ആറു വർഷമായി കുവൈറ്റിൽ ജോലി ചെയ്യുന്ന ഉമ്മർ ഷുവൈക്കിലെ ഓർമ ഫാസ്റ്റ് ഫുഡ് കമ്പനിയാണ് മൂന്നു വർഷമായി ജോലി ചെയ്തിരുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ഫാഹഹീലിൽ പോകുന്ന വഴിയാണ് ബസ് അപകടമുണ്ടാകുന്നത്. മുൻവശത്തെ ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞതിനെത്തുടർന്ന് ആറു പേർ മരിക്കുകയും പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചാവക്കാട്ടെ മുഹമ്മദിന്റെയും ബീഫാത്തുവിന്റേയും മകനാണ് ഉമ്മർ. ഭാര്യ സുലൈഖ, മകൻ: മുഹമ്മദ് ആദിൽ. ഉമ്മറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ നടപടികളിലാണ് മലയാളി സുഹൃത്തുക്കൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP