Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ 50 ശതമാനത്തോളം വർധിക്കും; കുവൈറ്റിൽ രണ്ടു വർഷത്തോളമായി താമസിക്കുന്ന പ്രവാസിക്ക് മാത്രം ഇനി ഡ്രൈവിങ് ലൈസൻസ്; ഗതാഗത നിയമത്തിൽ ഒട്ടേറെ പരിഷ്‌ക്കാരങ്ങളുമായി കുവൈറ്റ്

ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ 50 ശതമാനത്തോളം വർധിക്കും; കുവൈറ്റിൽ രണ്ടു വർഷത്തോളമായി താമസിക്കുന്ന പ്രവാസിക്ക് മാത്രം ഇനി ഡ്രൈവിങ് ലൈസൻസ്; ഗതാഗത നിയമത്തിൽ ഒട്ടേറെ പരിഷ്‌ക്കാരങ്ങളുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി: ഗതാഗത നിയമം ലംഘിക്കുന്നവർക്കുള്ള പിഴ വർധിപ്പിക്കുന്നതും രണ്ടു വർഷത്തോളമായി കുവൈറ്റിൽ താമസിക്കുന്ന പ്രവാസികൾക്കു മാത്രം ഡ്രൈവിങ് ലൈസൻസ് നൽകുന്നത് ഉൾപ്പെടെയുള്ള ഗതഗാത നിയമപരിഷ്‌ക്കാരങ്ങൾക്ക് ശുപാർശ. ഇതുസംബന്ധിച്ച് ഇന്റീരിയർ മിനിസ്ട്രി അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി സമർപ്പിച്ച ശുപാർശക്ക് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അൽഹമദ് അസ്സബാഹ് അംഗീകാരം നൽകിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. ഡ്രൈവിങ് ലൈസൻസ് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി ഒട്ടേറെപ്പേർ സ്വന്തമാക്കുന്നതിനാൽ ഓരോ വർഷവും ലൈസൻസ് പുതുക്കുമ്പോൾ ഇത്തരക്കാരെ കണ്ടെത്തി ശിക്ഷ നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴ 50 ശതമാനത്തോളം വർധിപ്പിച്ചതിനു പുറമേ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കുകയും ചെയ്തു. പ്രത്യേകിച്ച് പ്രവാസികൾക്ക്. രണ്ടു വർഷത്തോളമായി കുവൈറ്റിൽ താമസമാക്കിയവർക്കു മാത്രമേ ഇനി മുതൽ ലൈസൻസ് നൽകുകയുള്ളൂ. കൂടാതെ പ്രതിമാസം 600 ദിനാറിൽ കുറയാത്ത ശമ്പളവും യൂണിവേഴ്‌സിറ്റി ബിരുദവും ഉണ്ടായിരിക്കണം. എന്നാൽ ചില പ്രവാസികളെ ഈ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ നിന്നു  ഒഴിവാക്കിയിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസിന് അർഹതയുള്ള ഭർത്താക്കന്മാരുടെ ഭാര്യമാരേയും ഇവിടുത്തെ യൂണിവേഴ്‌സിറ്റിയും ഇൻസ്റ്റിറ്റിയൂഷനുകളിലും പഠിക്കുന്ന വിദ്യാർത്ഥികളേയും മറ്റും ഇതിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കേണ്ടാത്ത പ്രവാസി സമൂഹം ഇവരൊക്കെയാണ്....


¦ Non Kuwaiti women married to Kuwaiti men including widows and divorcees, provided they have children,

¦ Bedoun residents holding valid security cards,

¦ Students, provided they are registered at any of the universities or applied institutions in Kuwait, and

¦ Expatriate housewives who have children, provided their husbands are eligible for driving license such as:

¦ Judges and members of the Public Prosecution, advisors and experts

¦ Teaching staff of universities, faculties and applied institutes

¦ Doctors, pharmacists and engineers

¦ Directors General and their deputies

¦ Members of the diplomatic corps

¦ Professionals in sports federations, clubs and government sectors

¦ Drivers and representatives who hold valid legal driving licenses

¦ Domestic workers who have been working for more than 5 consecutive years for their sponsors, provided they change their profession to driver

¦ Technicians working in the oil fields of oil companies

¦ Pilots, marine captains and their deputies

¦ Nursing staff, physiotherapists and technicians

¦ Undertakers

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP