Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെട്രോൾ വൈദ്യുതി വർദ്ധനവിന് പിന്നാലെയുള്ള അവശ്യ സാധനവില വർദ്ധനവിനെ കുറിച്ച് ഇനി ആശങ്ക വേണ്ട; കുവൈറ്റിൽ അവശ്യ സാധനങ്ങളുടെ വില വർധിപ്പിക്കുന്നതിന് വാണിജ്യമന്ത്രാലയ വിലക്ക്

പെട്രോൾ വൈദ്യുതി വർദ്ധനവിന് പിന്നാലെയുള്ള അവശ്യ സാധനവില വർദ്ധനവിനെ കുറിച്ച് ഇനി ആശങ്ക വേണ്ട; കുവൈറ്റിൽ അവശ്യ സാധനങ്ങളുടെ വില വർധിപ്പിക്കുന്നതിന് വാണിജ്യമന്ത്രാലയ വിലക്ക്

കുവൈത്ത് സിറ്റി: പെട്രോൾ വൈദ്യുതി വർദ്ധനവിന് പിന്നാലെയുള്ള അവശ്യ സാധനവില വർദ്ധനവിനെ കുറിച്ച് ഇനി ആശങ്ക വേണ്ട. രാജ്യത്ത് അവശ്യസാധനങ്ങളുൾപ്പെടെ എല്ലാതരം വസ്തുക്കളുടെയും സേവനങ്ങളുടെയും വില വർധിപ്പിക്കുന്നത് വിലക്കി വാണിജ്യ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്ത് വന്നു.

വാണിജ്യവ്യവസായമന്ത്രി ഡോ. യൂസുഫ് അൽഅലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതനുസരിച്ച് നിലവിൽ ഈടാക്കിക്കൊണ്ടിരിക്കുന്ന വിലയ്ക്കല്ലാതെ ഏതൊരു സാധനവും വിൽക്കുന്നത് നിയമലംഘനവും കുറ്റകരവുമായി കണക്കാക്കും. ഉത്തരവ് ലംഘിച്ച് സാധനങ്ങൾക്ക് വിലകൂട്ടി വാങ്ങുന്നവരെ ശക്തമായ നിയമനടപടികൾക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഹോട്ടലുകളും മറ്റും സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതിന് ഉപഭോക്താക്കളിൽനിന്ന് ഈടാക്കിവരുന്ന സേവനത്തുക വർധിപ്പിക്കുന്നതും പുതിയ ഉത്തരവുപ്രകാരം നിയമ ലംഘനമായാണ് പരിഗണിക്കുക. അധികൃതരെ കണ്ണുവെട്ടിച്ച് വിപണിയിൽ നടക്കുന്ന ഇത്തരം നിയമലംഘനങ്ങൾ കണ്ടത്തെി പിടികൂടുന്നതിന് മന്ത്രാലയത്തിന് കീഴിൽ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തികഭീഷണിയുടെ പശ്ചാത്തലത്തിൽ അതിനെ മറികടക്കുന്നതിനുവേണ്ടിയാണ് പെട്രോളിന്റെയും വൈദ്യുതിയുടെയും വില വർധിപ്പിക്കേണ്ടി വന്നത്. എന്നാൽ, ഇവ രണ്ടിനും വിലകൂട്ടിയത് മറ്റ് സാധനങ്ങളുടെ വിലനിലവാരത്തിൽ പ്രതികരണങ്ങൾ ഉണ്ടാക്കേണ്ടതായ സാഹചര്യം രാജ്യത്തില്ലെന്നും മന്ത്രി അറിയിച്ചു.

ഇതുപ്രകാരം ഹോട്ടൽ പ്രവർത്തിക്കുന്ന ഏരിയയിലുള്ള ഉപഭോക്താവിനാണ് ഭക്ഷണം എത്തിക്കുന്നതെങ്കിൽ 250 ഫിൽസും മറ്റ് മൻതഖയിലേക്കാണ് (താമസമേഖല) എത്തിക്കേണ്ടതെങ്കിൽ 500 ഫിൽസും മാത്രമേ സർവിസ് ചാർജ് വാങ്ങാൻ അനുമതിയുള്ളൂ. ഇത്തരം കാര്യങ്ങളിൽ നിയമലംഘകരെ പിടികൂടുന്നതിന് സ്വദേശികളും വിദേശികളുമുൾപ്പെടെ സഹകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

സാധനങ്ങൾക്കും സേവനങ്ങൾക്കും വിലകൂട്ടിവിൽക്കപ്പെടുന്നത് ശ്രദ്ധയിൽപെടുന്നവർ 135 എന്ന മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈൻ നമ്പറിലേക്ക് വിളിച്ചറിയിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP