Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈറ്റിൽ കൊമേഴ്‌സ്യൽ വിമാന സർവ്വീസ് പുനരാരംഭിക്കുന്നതിന് നീക്കം; തിരുവനന്തപുരം, കൊച്ചി അടക്കമുള്ള ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്കും സർവ്വീസ്

കുവൈറ്റിൽ കൊമേഴ്‌സ്യൽ വിമാന സർവ്വീസ് പുനരാരംഭിക്കുന്നതിന് നീക്കം; തിരുവനന്തപുരം, കൊച്ചി അടക്കമുള്ള ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്കും സർവ്വീസ്

സ്വന്തം ലേഖകൻ

കുവൈറ്റിൽ കൊമേഴ്‌സ്യൽ വിമാന സർവ്വീസ് പുനരാരംഭിക്കുന്നതിന് തയ്യാറെടുപ്പ് തുടങ്ങി. വ്യോമയാന വകുപ്പും വിമാന കമ്പനികളും ചേർന്ന് ഓഗസ്റ്റ് ഒന്നുമുതൽ സർവ്വീസ് ആരംഭിക്കുവാനാണ് നീക്കം.

തിരുവനന്തപുരം, കൊച്ചി അടക്കമുള്ള ഇന്ത്യയിലെ ഏഴ് നഗരങ്ങൾ അടക്കം ആദ്യഘട്ടത്തിൽ 31 വിദേശ നഗരങ്ങളിലേക്കുള്ള ഷെഡ്യൂളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.കൊച്ചിയിലേക്ക് ആഴ്ചയിൽ ആറും തിരുവനന്തപുരത്തേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ ആഴ്ചയിൽ നാലും സർവ്വീസുകളുമാണ് ഷെഡ്യൂൾ ചെയ്തത്. ഇന്ത്യയിൽ മുംബൈ, ഡൽഹി, അഹമ്മദബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് മറ്റ് സർവ്വീസുകൾ. ദുബൈ, ദമ്മാം, റിയാദ്, ജിദ്ദ, ദോഹ, മനാമ, മസ്‌കത്ത് എന്നീ ഗൾഫ് നഗരങ്ങളിലേക്കും സർവ്വീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP