Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈറ്റ് മലയാളി സമാജവും ഒമേഗ ട്രാവൽ ആൻഡ് ടൂർസും കൈകോർത്തപ്പോൾ കുവൈറ്റിൽ നിന്നും കേരളത്തിലേക്ക് ചാർട്ടേഡ് വിമാനം; രജിസ്‌ട്രേഷൻ ആരംഭിച്ചു; കുടുങ്ങിക്കിടക്കുന്നവർക്ക് പ്രയോജനപ്പെടുത്താം

കുവൈറ്റ് മലയാളി സമാജവും ഒമേഗ ട്രാവൽ ആൻഡ് ടൂർസും കൈകോർത്തപ്പോൾ കുവൈറ്റിൽ നിന്നും കേരളത്തിലേക്ക് ചാർട്ടേഡ് വിമാനം; രജിസ്‌ട്രേഷൻ ആരംഭിച്ചു; കുടുങ്ങിക്കിടക്കുന്നവർക്ക് പ്രയോജനപ്പെടുത്താം

സ്വന്തം ലേഖകൻ

ലോകമാകെ പടർന്നു പിടിച്ചിരിക്കുന്ന കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ റദ്ദു ചെയ്തിരിക്കുന്ന സാഹചര്യത്തിൽ കുവൈറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്ക് കെ.എം.എസ്, ഒമേഗ ട്രാവൽ ആൻഡ് ടൂർസും ആയി ചേർന്ന് ഏർപ്പെടുത്തുന്ന പ്രത്യേക വിമാന സർവ്വീസ്സ് രജിസ്‌ട്രേഷൻ ആരംഭിച്ചു.

പ്രത്യേകം ചാർട്ട് ചെയ്ത വിമാന സർവീസാണ് ഇന്ത്യാ ഗവണ്മെന്റിന്റെയും കേരളാ സർക്കാരിന്റെയും അനുമതികിട്ടുന്നതാനുസരിച്ചു എത്രയും ബന്ധപ്പെട്ട് യാത്ര ഒരുക്കുന്നതാണ്.

രോഗികൾ, ഗർഭിണികൾ, പ്രായമായവർ, ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ, സന്ദർശക വിസയിൽ വന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്നവർ, പരീക്ഷകൾ കഴിഞ്ഞു നാട്ടിലേക്ക് ഉപരി പഠനത്തിന് നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

ഈ സേവനം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിട്ടുള്ള Google Form Link ലൂടെ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും മുൻഗണന ക്രമത്തിൽ മാത്രമായിരിക്കും പരിഗണിക്കുക. ബന്ധപ്പെട്ട സർക്കാരുകൾ നൽകുന്ന അംഗീകാരത്തിനും, ഉത്തരവുകൾക്കും, നിർദ്ദേശങ്ങൾക്കും അനുസൃതമായി മാത്രമായിരിക്കും ഈ സേവനം ലഭ്യമാവുക. കൂടുതൽ വിവരങ്ങൾക്ക് കുവൈറ്റ് മലയാളി സമാജം ഫേസ്‌ബുക് പേജ് സന്ദർശിക്കുക.

https://docs.google.com/forms/d/e/1FAIpQLSeH2036XAs6Nk_Neeb6PImgZZMaNRRxXgwKEVZw8R3ENBjIFQ/viewform?usp=sf_link

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP