Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; പത്തനംതിട്ട സ്വദേശിനി കുവൈറ്റിൽ വിടവാങ്ങി; ജീൻ ഡെറി സാമുവേലിന് ആദരാഞ്ജലി അർപ്പിച്ച് കുവൈറ്റ് മലയാളി സമൂഹം

ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; പത്തനംതിട്ട സ്വദേശിനി കുവൈറ്റിൽ വിടവാങ്ങി; ജീൻ ഡെറി സാമുവേലിന് ആദരാഞ്ജലി അർപ്പിച്ച് കുവൈറ്റ് മലയാളി സമൂഹം

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി: പത്തനംതിട്ട സ്വദേശിനി കുവൈറ്റിൽ നിര്യാതയായി. തിരുവല്ല താമരവേലിൽ ഡെറിയുടെ ഭാര്യ ജീൻ ഡെറി സാമുവേൽ ആണ് മരിച്ചത്. 40 വയസ് മാത്രമായിരുന്നു പ്രായം. പേശീ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു ജീൻ ഡെറി സാമുവേൽ.

മുബാറക് അൽ കബീർ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇവർ അസുഖം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ്ജ് ആയി പത്തു ദിവസം മുമ്പാണ് സാൽമിയയിലെ വീട്ടിൽ എത്തിയത്. എന്നാൽ, ഇന്നലെ ശ്വാസ തടസ്സം നേരിടുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ആയിരുന്നു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലിയാൻ, ഏഡൻ എന്നിവരാണ് മക്കൾ. പിതാവ്: ചെങ്ങന്നൂർ കല്ലിശ്ശേരി മുളംപള്ളിൽ വർക്കി വർഗീസ്. സംസ്‌ക്കാരം സംബന്ധിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP