Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുവൈത്തിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ രണ്ടാം ഘട്ടം ഉടൻ; ജൂൺ 30 മുതൽ കർഫ്യൂ രാത്രി എട്ടുമണി മുതൽ രാവിലെ അഞ്ചുമണി വരെ

കുവൈത്തിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ രണ്ടാം ഘട്ടം ഉടൻ; ജൂൺ 30 മുതൽ കർഫ്യൂ രാത്രി എട്ടുമണി മുതൽ രാവിലെ അഞ്ചുമണി വരെ

സ്വന്തം ലേഖകൻ

കുവൈത്തിൽ കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ രണ്ടാംഘട്ടം ജൂൺ 30നു ചൊവ്വാഴ്ച മുതൽ ആരംഭിക്കും. കർഫ്യൂ സമയം രാത്രി എട്ടുമണി മുതൽ രാവിലെ അഞ്ചുമണിവരെയാക്കും. നിലവിൽ ഏഴുമണി മുതൽ അഞ്ചുമണി വരെയാണ്.

സർക്കാർ ഓഫിസുകൾ പരിമിതമായി പ്രവർത്തിച്ചുതുടങ്ങും എന്നതാണ് മറ്റൊരു പ്രധാന മാറ്റം. 30 ശതമാനം ജീവനക്കാരുമായി സർക്കാർ ഓഫിസുകൾ പ്രവർത്തിക്കും. റൊട്ടേഷൻ അടിസ്ഥാനത്തിലാവും ജീവനക്കാർക്ക് ജോലിക്കെത്താൻ നിർദ്ദേശം നൽകുക. അവന്യൂസ്, മറീന, സൂഖ് ശർഖ് തുടങ്ങിയ മാളുകൾ 30 ശതമാനം ശേഷിയിൽ തുറന്നു പ്രവർത്തിക്കും.

വ്യാഴാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. അഞ്ചുഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP