Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ക്വാറന്റീൻ കാലാവധി കുറയ്ക്കില്ല; വാക്‌സിൻ ലഭ്യമായാൽ സമഗ്രമായ വിതരണ പദ്ധതിയും ഉണ്ടാകും; പ്രതിരോധ നടപടികൾ കർശനമായി പാലിക്കുവാനും ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം

ക്വാറന്റീൻ കാലാവധി കുറയ്ക്കില്ല; വാക്‌സിൻ ലഭ്യമായാൽ സമഗ്രമായ വിതരണ പദ്ധതിയും ഉണ്ടാകും; പ്രതിരോധ നടപടികൾ കർശനമായി പാലിക്കുവാനും ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: വിദേശത്ത് നിന്ന് എത്തുന്നവരുടെ ക്വാറന്റീൻ കാലാവധി കുറയ്ക്കില്ലെന്ന് മന്ത്രിസഭ. ഒരാഴ്ചയായി കുറയ്ക്കാൻ ആലോചനയുണ്ടെന്ന അഭ്യൂഹം വ്യാപിച്ചിരുന്നു. അതേസമയം, കോവിഡ് വ്യാപനം തടയാൻ പ്രതിരോധ നടപടികൾ ജനം കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ബാസിൽ അൽ സബാഹ് അഭ്യർത്ഥിച്ചു. കോവിഡ് പ്രതിരോധ വാക്‌സീൻ രാജ്യത്തു ലഭ്യമായാൽ സമഗ്രമായ വിതരണ പദ്ധതി ആവിഷ്‌കരിക്കും.

ഗുരുതര രോഗ ബാധിതർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്കാകും മുൻഗണന. ഫെയ്‌സ് മാസ്‌ക് ധരിക്കൽ, അകലം, സാനിറ്റൈസർ ഉപയോഗം എന്നിവ കൃത്യമായി പാലിക്കണമെന്ന് മന്ത്രിസഭ ആഹ്വാനം ചെയ്തു. താമസയിടങ്ങളിൽ നിന്ന് കഴിയുന്നത്ര പുറത്തിറങ്ങരുത്. പ്രായമായവരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. പൊതു/സ്വകാര്യമേഖലയിൽ 50% ജീവനക്കാർ എന്ന തീരുമാനം കൃത്യമായി പാലിക്കണമെന്നും മന്ത്രിസഭ ആഹ്വാനം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP