Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മാസ്‌ക് ധരിക്കാതെ അറിയാതെ പോലും പുറത്തിറങ്ങരുതേ... കണ്ടാലുടൻ അറസ്റ്റ് ചെയ്യാൻ പൊലീസ് ഉണ്ടാകും; പ്രത്യേക സംഘം അടുത്താഴ്ച മുതൽ നിരീക്ഷണത്തിന്

മാസ്‌ക് ധരിക്കാതെ അറിയാതെ പോലും പുറത്തിറങ്ങരുതേ... കണ്ടാലുടൻ അറസ്റ്റ് ചെയ്യാൻ പൊലീസ് ഉണ്ടാകും; പ്രത്യേക സംഘം അടുത്താഴ്ച മുതൽ നിരീക്ഷണത്തിന്

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കുവൈത്തിൽ മാസ്‌ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കണ്ടാലുടൻ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്. ഇതിനായി പ്രത്യേക പൊലീസ് സംഘം അടുത്തയാഴ്ച മുതൽ നിരീക്ഷണത്തിനിറങ്ങും. ഒത്തുചേരലുകൾ കർശനമായി തടയുമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്ത് കോവിഡ് മാർഗനിർദേശങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് പൊലീസ് നിരീക്ഷണം ശക്തമാക്കുന്നത്.

ആളുകളെ പങ്കെടുപ്പിച്ചുള്ള വിവാഹം, പൊതു ചടങ്ങുകൾ എന്നിവ അനുവദിക്കില്ലെന്നും ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ നിർദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടാൽ ഉടൻ അറസ്റ്റ് ചെയ്യാൻ പരിശോധന സംഘത്തിന് അധികാരം നൽകിയതായാണ് വിവരം.

മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 100 ദിനാർ വരെ പിഴ ഈടാക്കാൻ നേരത്തെ മന്ത്രിസഭാ നിർദ്ദേശം നൽകിയിരുന്നു. കോവിഡ് പ്രതിരോധ നടപടികൾക്ക് തടസ്സം നിൽക്കുന്നവർക്ക് 5000 ദീനാർ വരെ പിഴയും മൂന്നു മാസം വരെ തടവും ഉറപ്പാക്കുന്ന തരത്തിൽ അടുത്തിടെ നിയമം ഭേദഗതി ചെയ്തിട്ടുമുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങളും മന്ത്രിസഭ തീരുമാനങ്ങളും നിർബന്ധമായി പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വിഭാഗം അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP