Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ക്വാറന്റൈൻ കാലപരിധി 14 തന്നെ; ഏഴായി ചുരുക്കാൻ സാധിക്കില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം

ക്വാറന്റൈൻ കാലപരിധി 14 തന്നെ; ഏഴായി ചുരുക്കാൻ സാധിക്കില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകൻ

മറ്റു രാജ്യങ്ങളിൽ നിന്നും കുവൈത്തിൽ എത്തുന്നവർ 14 ദിവസം തന്നെ നിർബന്ധിത ക്വാറന്റൈനിൽ കഴിയണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. കാലപരിധി 14ൽ നിന്നും ഏഴായി ചുരുക്കണമെന്ന് വ്യേമയാന മന്ത്രാലയം മുന്നോട്ടു വച്ച നിർദ്ദേശം തള്ളിക്കൊണ്ടാണ് ആരോഗ്യ മന്ത്രാലയം ഈ നിലപാട് സ്വീകരിച്ചത്.

ആരോഗ്യ മേഖലയിലെ സാഹചര്യങ്ങൾ എല്ലാം സൂക്ഷ്മമായി വിലയിരുത്തിയാണ് 14 ദിവസം നിർണയിച്ചത്. അതിൽ ചില രാജ്യങ്ങൾ ഇളവുകൾ നൽകി ഏഴായി കുറച്ചിട്ടുണ്ട്. എന്നാൽ കുവൈത്തിൽ കുറവ് വരുത്തേണ്ട അവസ്ഥയില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. ഇതനുസരിച്ച് മറ്റു രാജ്യങ്ങളിൽ നിന്നും കുവൈത്തിൽ പ്രവേശിക്കുന്നവർ 14 ദിവസം നിർബന്ധിത ക്വാറന്റീനിൽ തന്നെ കഴിയേണ്ടതാണ്.

ഇതുകൂടാതെ, ഇന്ത്യയടക്കമുള്ള 34 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് കുവൈത്തിൽ നേരിട്ട് പ്രവേശനം നൽകുന്നത് സംബന്ധിച്ച തീരുമാനം കൃത്യമായ അവലോകനത്തിന് ശേഷം മാത്രമേ അംഗീകരിക്കൂവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്നാമതൊരു രാജ്യത്ത് 14 ദിവസം തങ്ങിയ ശേഷം കുവൈത്തിൽ പ്രവേശിക്കാനാകും.

യാത്രാ നിരോധനം നീക്കുന്നതും നിരോധിത പട്ടികയിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തുന്നതും ഓരോ രാജ്യത്തെയും കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കുമെന്നും അധികൃതർ വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP