Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുവൈത്തിൽ 703 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 538 പേർ; ഇനി ചികിത്സയിലുള്ളത് 9270 പേർ

കുവൈത്തിൽ 703 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 538 പേർ; ഇനി ചികിത്സയിലുള്ളത് 9270 പേർ

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്നലെ 703 പേർക്കു കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതുവരെ 50,644 പേർക്കാണ് വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 538 പേർ ഉൾപ്പെടെ 41,001 പേർ രോഗമുക്തി നേടി. അഞ്ചുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 373 ആയി. ബാക്കി 9270 പേരാണ് ചികിത്സയിലുള്ളത്. 152 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

അഹ്മദി ഗവർണറേറ്റിൽ 209, ജഹ്‌റ ഗവർണറേറ്റിൽ 180, ഫർവാനിയ ഗവർണറേറ്റിൽ 131, ഹവല്ലി ഗവർണറേറ്റിൽ 115, കാപിറ്റൽ ഗവർണറേറ്റിൽ 68 എന്നിങ്ങനെയാണ് പുതിയ കേസുകൾ. റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ സഅദ് അൽ അബ്ദുല്ല 40, ജാബിർ അൽ അലി 32, ജലീബ് അൽ ശുയൂഖ് 24, സബാഹ് അൽ സാലിം 24, അൽ വഹ 24, സാൽമിയ 23 എന്നിങ്ങനെയാണ് പുതിയ കേസുകൾ. 463 കുവൈത്തികൾക്കും 240 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP