Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുവൈറ്റിൽ ഇന്ന് 86 ഇന്ത്യക്കാർ ഉൾപ്പെടെ 520 പേർക്ക് കൂടി കോവിഡ് 19; രോഗ മുക്തി നേടിയത് 834 പേർ

കുവൈറ്റിൽ ഇന്ന് 86 ഇന്ത്യക്കാർ ഉൾപ്പെടെ 520 പേർക്ക് കൂടി കോവിഡ് 19; രോഗ മുക്തി നേടിയത് 834 പേർ

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കുവൈറ്റിൽ 86 ഇന്ത്യക്കാർ ഉൾപ്പെടെ 520 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ 35,466 പേർക്കാണ് വൈറസ് ബാധിച്ചത്. ശനിയാഴ്ച 834 പേർ ഉൾപ്പെടെ 25,882 പേർ രോഗമുക്തി നേടി. നാലുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 289 ആയി. ബാക്കി 9,295 പേരാണ് ചികിത്സയിലുള്ളത്.

ഫർവാനിയ ഗവർണറേറ്റിൽ 191 പേർ, അഹ്മദി ഗവർണറേറ്റിൽ 115 പേർ, ജഹ്‌റ ഗവർണറേറ്റിൽ 100 പേർ, ഹവല്ലി ഗവർണറേറ്റിൽ 74 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 34 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ് അൽ ശുയൂഖ് 29, ഫർവാനിയ 36, അർദിയ 17, സബാഹ് അൽ നാസർ 17, സബാഹ് അൽ സാലിം 17, അബ്ദുല്ല അൽ മുബാറക് 16 എന്നിങ്ങനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കുവൈത്തികൾ 281, ഈജിപ്തുകാർ 45, ബംഗ്ലാദേശികൾ 31 എന്നിവർക്കാണ് ഇന്ത്യക്കാരെ കൂടാതെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP