Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഹോ.. എത്ര ദിവസമായി ഇങ്ങനെ കഴിയുന്നു' എന്നു പറയാത്തവർ ഉണ്ടാകില്ല; എങ്കിലും കൊവിഡ് നിങ്ങൾക്ക് മാനസിക സമ്മർദ്ദം നൽകുന്നുവെന്ന് തോന്നുന്നുണ്ടോ? വിഷമിക്കേണ്ടാ.. സൗജന്യ കൗൺസിലിങ് പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും

'ഹോ.. എത്ര ദിവസമായി ഇങ്ങനെ കഴിയുന്നു' എന്നു പറയാത്തവർ ഉണ്ടാകില്ല; എങ്കിലും കൊവിഡ് നിങ്ങൾക്ക് മാനസിക സമ്മർദ്ദം നൽകുന്നുവെന്ന് തോന്നുന്നുണ്ടോ? വിഷമിക്കേണ്ടാ.. സൗജന്യ കൗൺസിലിങ് പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും

സ്വന്തം ലേഖകൻ

കോവിഡ് പ്രതിസന്ധി കാരണം ഒന്നു പുറത്തേക്കു പോലും ഇറങ്ങുവാൻ സാധിക്കാതെ വീടുകളിൽ കുടുങ്ങി കിടക്കുകയാണ് അനേകം പേർ. അങ്ങനെ കുടുങ്ങി കിടക്കുന്നവരുടെ മാനസിക സമ്മർദ്ദവും ഏറെ ആയിരിക്കും. ചിലർ ഇനി മറ്റു പല വഴികളും ഉപയോഗിച്ച് എളുപ്പത്തിൽ തരണം ചെയ്യും. എന്നാൽ ചിലർക്കതിന് സാധിച്ചെന്നു വരില്ല. അത്തരക്കാർക്കു വേണ്ടി ഇതാ ഒരു സൗജന്യ കൗൺസിലിങ് ഒരുങ്ങുന്നു. വർക്ക് അറ്റ് ഹോം, വീട്ടുനിരീക്ഷണം, ലോക്ക് ഡൗൺ തുടങ്ങിയവ മൂലം മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കായാണ് സൗജന്യ കൗൺസലിങ് ഒരുക്കിയിരിക്കുന്നത്.

കെ.ഐ.ജി, യൂത്ത് ഇന്ത്യ, ഐവ എന്നിവ കനിവ്, ടീം വെൽഫെയർ എന്നിവയുടെ സഹകരണത്തോടെയാണ് കൗൺസലിങ് സൗകര്യമൊരുക്കിയത്. നഷ്ടം, ഒറ്റക്ക് വീട്ടിലിരിക്കുന്നത്, കൊറോണ ഭീതി, നാട്ടിലെ അവസ്ഥയെ ചൊല്ലിയും നാട്ടിൽ പോവാൻ കഴിയാത്തതിനാലുമുള്ള ആധി, ജീവിതം വഴിമുട്ടുമോ എന്ന ഉത്കണ്ഠ, കുടുംബത്തെ ഓർത്തുള്ള വിഷമം തുടങ്ങിയ കാരണങ്ങളാൽ നിരവധി പേരാണ് വിഷാദാവസ്ഥയിലും മാനസിക പ്രയാസത്തിലുമുള്ളത്.

ഈ സാഹചര്യത്തിലാണ് കുവൈത്തിലെ പ്രവാസികൾക്ക് സൗജന്യ കൗൺസലിങ് സേവനം ലഭ്യമാക്കിയത്. വിളിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ പുറത്തുവിടില്ല. കൂട്ടായ്മയുടെ അകത്തുപോലും ഈ വിവരങ്ങൾ പങ്കുവെക്കപ്പെടില്ലെന്ന് ബന്ധപ്പെട്ടവർ വാർത്താകുറിപ്പിൽ വ്യക്തമാക്കി. സങ്കീർണമായ കേസുകൾ നാട്ടിലുള്ള സൈക്യാർട്ടിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരുമായി ബന്ധിപ്പിക്കും.

സോണൽ കോഓഡിനേറ്റർമാരെ ബന്ധപ്പെടാം. ഫോൺ: അബ്ബാസിയ (നബീൽ -67785350), ഫർവാനിയ (അഫ്‌സൽ ഉസ്മാൻ -66478880), കുവൈത്ത് സിറ്റി (ഹിദായത്തുല്ല -99362430), സാൽമിയ (ഷാജഹാൻ -65667981), റിഗ്ഗഇ (അറഫാത്ത് -99718354), ഫഹാഹീൽ (ബാസിൽ -66048769), അബൂഹലീഫ (നിഹാദ് ഫൈസൽ -65949240).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP