Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈത്ത് സന്ദർശകരുടെ ഇൻഷ്വറൻസ്; ബില്ലിന് അനുമതി നല്കി ആരോഗ്യ മന്ത്രാലയം

കുവൈത്ത് സന്ദർശകരുടെ ഇൻഷ്വറൻസ്; ബില്ലിന് അനുമതി നല്കി ആരോഗ്യ മന്ത്രാലയം

കുവൈത്തിലേക്ക് വരുന്ന സന്ദർശകർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന നിർദേശത്തിന് ആരോഗ്യ മന്ത്രാലയത്തിന്റെ പച്ചക്കൊടി.ആരോഗ്യ മന്ത്രി അലി അൽഉബൈദിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ചേർന്ന ആരോഗ്യ തൊഴിൽകാര്യ സമിതി യോഗത്തിലാണ് ബില്ലിന് അനുമതി ആയത്.

സൗജന്യ ചികിത്സ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദേശികൾ ബന്ധുക്കളെ സന്ദർശക വിസയിൽ കൊണ്ടുവരുന്നുവെന്നും ആക്ഷേപമുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു എംപി കരടു ബിൽ അവതരിപ്പിച്ചത്. എംപി ഖലീൽ അൽസാലിഹാണ് ഈവർഷം ജൂലൈയിൽ സന്ദർശക വിസയിലത്തെുന്നവർക്കും ആരോഗ്യ ഇൻഷൂറൻസ് ഏർപ്പെടുത്തണമെന്ന നിർദ്ദേശം പാർലമെന്റിന്റെ മുന്നിൽവച്ചത്.

നിർദ്ദേശം പഠിക്കാൻ ചുമതലപ്പെടുത്തിയ പാർലിമെന്റ് ആരോഗ്യ കാര്യസമിതി നിർദേശത്തിനു അനുകൂലമായി ഈ മാസം തുടക്കത്തിൽ റിപ്പോർട്ട് നല്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആരോഗ്യ മന്ത്രിയുടെയും മറ്റു ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം വീണ്ടും യോഗം ചേർന്നത്.

ആരോഗ്യ, ആഭ്യന്തര, വിദേശ മന്ത്രിമാർ യോഗം ചേർന്ന് ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുംമെന്ന് ആരോഗ്യ സമിതി ചെയർമാൻ സഅ്ദൂൻ അൽഹമ്മാദ് അൽഉതൈബി അറിയിച്ചു. മെഡിക്കൽ ടൂറിസം വ്യാപകമായതോടെ സന്ദർശക വിസയിലത്തെുന്നവർ കുവൈത്തിലെ ആരോഗ്യ സേവനങ്ങൾ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതായി പരാതി ഉയർന്നിരുന്നു. വാണിജ്യ, കുടുംബ, സന്ദർശന വിനോദസഞ്ചാരം അടക്കം കുവൈത്ത് സന്ദശനത്തിനെത്തുന്ന മുഴുവൻ വിദേശികൾക്കും ആരോഗ്യ ഇൻഷൂറൻസ് ഏർപ്പെടുത്തണം എന്നതാണ് നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP