Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുറ്റം ചെയ്ത് അത്ര പെട്ടെന്ന് രക്ഷപ്പെടാമെന്ന് ഇനി ആരും കരുതേണ്ടാ; കുറ്റവാളികളെ പിടികൂടാൻ മുക്കിലും മൂലയിലും കാമറ വച്ച് കുവൈത്ത്; പുതുതായി സ്ഥാപിച്ചത് 728 എണ്ണം കൂടി

കുറ്റം ചെയ്ത് അത്ര പെട്ടെന്ന് രക്ഷപ്പെടാമെന്ന് ഇനി ആരും കരുതേണ്ടാ; കുറ്റവാളികളെ പിടികൂടാൻ മുക്കിലും മൂലയിലും കാമറ വച്ച് കുവൈത്ത്; പുതുതായി സ്ഥാപിച്ചത് 728 എണ്ണം കൂടി

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കുറ്റകൃത്യനിരീക്ഷണത്തിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം 728 കാമറകൾ കൂടി സ്ഥാപിച്ചു. നേരത്തേയുള്ള 777 കാമറകൾക്കു പുറമെയാണിത്. ഇതോടെ ആകെ 1505 കാമറകൾ ഈ ലക്ഷ്യത്തിനായി ഉണ്ട്. ഓഡിയോയും വിഡിയോയും പകർത്താൻ കഴിയുന്ന അത്യാധുനിക കാമറകളാണ് സ്ഥാപിച്ചത്.

പള്ളികൾ, മറ്റ് ആരാധനകേന്ദ്രങ്ങൾ, എണ്ണപ്പാടം, എണ്ണ ശുദ്ധീകരണശാലകൾ, എണ്ണ തുറമുഖങ്ങൾ, ഷൂട്ടിങ് റേയ്ഞ്ച്, കടലോരം, പവർ പ്ലാന്റ്, ജലശുദ്ധീകരണശാല, വാതക പ്ലാന്റ്, ടെലികോം സെന്റർ, അതിർത്തികൾ, ദ്വീപുകൾ, കസ്റ്റംസ് സംഭരണകേന്ദ്രം, നയതന്ത്ര കാര്യാലയങ്ങൾ, റേഡിയോ, ടെലിവിഷൻ കേന്ദ്രങ്ങൾ, കുവൈത്ത് വാർത്താ ഏജൻസി പരിസരം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വതന്ത്ര വ്യാപാര മേഖല, പൊതുഗതാഗത സംവിധാനങ്ങൾ, ബോട്ടുകൾ, ആശുപത്രികൾ, ആംബുലൻസുകൾ, മാധ്യമസ്ഥാപനങ്ങൾ, ജിംനേഷ്യം, സ്പാ, വിനോദകേന്ദ്രങ്ങൾ, വ്യവസായ മേഖലകൾ, ലൈബ്രറികൾ, മ്യൂസിയം, തൊഴിലാളി താമസകേന്ദ്രങ്ങൾ, ആക്രിവിപണി, വാണിജ്യ സമുച്ചയങ്ങൾ, നിക്ഷേപകേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്, തിയറ്ററുകൾ, ഓഹരിവിപണി ആസ്ഥാനം, മൊബൈൽ എ.ടി.എം ട്രക്ക്, പണം കൊണ്ടുപോവുന്ന വാഹനങ്ങൾ, പാർക്കിങ് കേന്ദ്രങ്ങൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ, സന്നദ്ധസേവന സംഘടന ഓഫിസുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, പാർക്കുകൾ, സമ്മേളന ഹാളുകൾ, കഫേകൾ, കല്യാണമണ്ഡപങ്ങൾ, സെമിത്തേരികൾ, സൈനിക-മത്സ്യബന്ധന ഉപകരണങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് കാമറ സ്ഥാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP