Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

കുവൈത്തിൽ ബസ് സർവ്വീസ് വീണ്ടും ആരംഭിക്കുവാൻ നീക്കം; യാത്രക്കാരുടെ എണ്ണം നിശ്ചയിച്ച് നിയന്ത്രണങ്ങളോടെ അനുമതി നൽകിയേക്കും

കുവൈത്തിൽ ബസ് സർവ്വീസ് വീണ്ടും ആരംഭിക്കുവാൻ നീക്കം; യാത്രക്കാരുടെ എണ്ണം നിശ്ചയിച്ച് നിയന്ത്രണങ്ങളോടെ അനുമതി നൽകിയേക്കും

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച ബസ് സർവ്വീസ് പുനരാരംഭിക്കുവാൻ കുവൈത്തിലെ ട്രാൻസ്‌പോർട്ട് കമ്പനികൾ നീക്കം ആരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ നാലാംഘട്ടത്തിൽ ബസ് സർവ്വീസുകൾക്ക് അനുമതി ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. നാലാംഘട്ടം എപ്പോഴാണ് ആരംഭിക്കുകയെന്ന് കോവിഡ് വ്യാപനം വിലയിരുത്തി മന്ത്രിസഭയാണ് തീരുമാനിക്കുക.

യാത്രക്കാരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ച് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ബസ് സർവ്വീസിന് അനുമതി നൽകുക. മാസ്‌കും കൈയുറയും നിർബന്ധമാക്കും. സർക്കാറിന് കീഴിലുള്ള കുവൈത്ത് പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി, സിറ്റി ബസ്, കെ.ജി.എൽ എന്നീ കമ്പനികളാണ് കുവൈത്ത് പൊതുഗതാഗതം നടത്തുന്നത്. മാർച്ച് 12 മുതലാണ് കുവൈത്തിൽ ബസ് സർവ്വീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP