Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വർക്ക് പെർമിറ്റ് സംബന്ധിച്ച ആശയക്കുഴപ്പത്തിന് അറുതിയായി; മുപ്പതു വയസിൽ താഴെയുള്ള വിദേശികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നത് തുടരുമെന്ന് പബ്ലിക് അഥോറിറ്റി ഓഫ് മാൻപവർ

വർക്ക് പെർമിറ്റ് സംബന്ധിച്ച ആശയക്കുഴപ്പത്തിന് അറുതിയായി; മുപ്പതു വയസിൽ താഴെയുള്ള വിദേശികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നത് തുടരുമെന്ന് പബ്ലിക് അഥോറിറ്റി ഓഫ് മാൻപവർ

കുവൈറ്റ് സിറ്റി: മുപ്പതു വയസിൽ താഴെയുള്ളവർക്ക് വർക്ക് പെർമിറ്റ് നൽകുന്ന നടപടി തുടരുമെന്നും നിലവിലുള്ള നിയമം അനുസരിച്ചാണ് വർക്ക് പെർമിറ്റ് നൽകി വരുന്നതെന്നും വ്യക്തമാക്കി പബ്ലിക് അഥോറിറ്റി ഓഫ് മാൻപവർ ആക്ടിങ് ഡയറക്ടർ അഹ്മദ് അൽമൂസ രംഗത്തെത്തി. 747/2015 നിയമം അനുസരിച്ചാണ് വർക്ക് പെർമിറ്റ് ഇപ്പോഴും നൽകുന്നത്. വർക്ക് പെർമിറ്റിന് പ്രായപരിധി നിശ്ചയിക്കാനുള്ള നീക്കം ഇതുവരെ ആയിട്ടില്ലെന്നും വകുപ്പ് തലത്തിൽ വിവിധ ചർച്ചകൾ നടന്നുവരികയാണെന്നും അഹമ്മദ് അൽമൂസ വെളിപ്പെടുത്തി.

പബ്ലിക് അഥോറിറ്റി ഓഫ് മാൻപവറിന് മാത്രം ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ സാധിക്കില്ലെന്നും അൽമൂസ ചൂണ്ടിക്കാട്ടി. മുപ്പത് വയസിൽ താഴെയുള്ള വിദേശികളായിട്ടുള്ളവർക്ക് രാജ്യത്ത് തൊഴിൽ ചെയ്യാൻ അനുമതി നൽകേണ്ടെന്ന് അടുത്തിടെ അധികൃതർ തീരുമാനിച്ചതായുള്ള വാർത്തകൾ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്.

ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളുടെ എല്ലാ വിവരങ്ങളും കമ്പ്യൂട്ടർ വഴി ബന്ധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഈജിപ്തിൽ നിന്നുള്ള തൊഴിലാളികളുടെ വിവരങ്ങൾ ബന്ധിപ്പിക്കൽ നൂറ് ശതമാനം വിജയകരമായെന്നും ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളുടെ വിവര ശേഖരണമാണ് അടുത്ത പടിയെന്നും അധികൃതർ വ്യക്തമക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP