Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാർഹിക വിസക്കാർ തൊഴിൽ വിസയിലേക്ക് മാറ്റാൻ അനുമതി; ആഗസ്റ്റ് 17 മുതൽ മൂന്ന് മാസത്തേക്ക് അവസരം; മലയാളികൾക്കും ഗുണം ചെയ്യും

ഗാർഹിക വിസക്കാർ തൊഴിൽ വിസയിലേക്ക് മാറ്റാൻ അനുമതി; ആഗസ്റ്റ് 17 മുതൽ മൂന്ന് മാസത്തേക്ക് അവസരം; മലയാളികൾക്കും ഗുണം ചെയ്യും

കുവൈത്ത് സിറ്റി: കുവൈറ്റിൽ ഗാർഹിക ജോലിക്കാർക്ക്  തൊഴിൽ വിസയിലേക്ക് മാറാൻ അവസരമൊരുങ്ങുന്നു. അടുത്തമാസം പതിനേഴു മുതൽ മൂന്നു മാസത്തേക്ക് വിസമാറ്റം അനുവദിക്കാൻ ആഭ്യന്തര മന്ത്രാലയവും മാനവ വിഭവശേഷി വകുപ്പും ധാരണയിലെത്തി.

ആഗസ്റ്റ് 17 മുതൽ മൂന്ന് മാസത്തേക്കാണ് ആർട്ടിക്കിൾ 20 ാം നമ്പർ ഗാർഹിക വിസയിലുള്ളവരെ തൊഴിൽ വിസയിലേക്ക് മാറാൻ അനുവദിക്കുകയെന്ന് തൊഴിൽ മന്ത്രാലയത്തിനുകീഴിലെ മാൻപവർ അഥോറിറ്റി ഡയറക്ടർ ജമാൽ അൽദൂസരിയാണ് അറിയിച്ചത്.

ഗാർഹിക വിസ തൊഴിൽ വിസയിലേക്ക് മാറ്റാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് തൊഴിൽ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതോടെയാണ് വിസ മാറ്റത്തിന് വഴിതെളിഞ്ഞത്.

ഗാർഹിക വിസയിൽ രാജ്യത്തത്തെി ഒരു വർഷം പൂർത്തിയാക്കിയിരിക്കുക എന്ന നിബന്ധനയോടെ സ്വന്തം സ്‌പോൺസറുടെയോ സ്‌പോൺസറുടെ ഏറ്റവും അടുത്ത ബന്ധുക്കളുടെയോ കീഴിലെ സ്വകാര്യ തൊഴിൽ വിസകളിലേക്ക് മാറാൻ മാത്രമാണ് അനുവാദം ഉണ്ടായിരിക്കുക.

ഖാദിം വിസക്കാരുടെ വിസ മാറ്റവുമായി ബന്ധപ്പെട്ട് പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ മലയാളികളുൾപ്പെടെ സ്വദേശി വീടുകളിൽ ഡ്രൈവർമാർ, പാചകക്കാർ, വേലക്കാർ എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് 18 ാം നമ്പർ ഷൂൺ വിസകളിലേക്ക് മാറാനുള്ള വാതിലാണ് തുറക്കപ്പെടുക.

തൊഴിൽ വിപണിയിലേക്ക് പുതുതായി ആവശ്യം വരുന്ന തൊഴിലാളികളെ പുറത്തുനിന്ന് പുതുതായി കൊണ്ടുവരുന്നതിന് പകരം നിലവിൽ രാജ്യത്തുള്ളവരെ തന്നെ ഉപയോഗപ്പെടുത്തുക യാണ് വിസ മാറ്റം അനുവദിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ തൊഴിൽ വിപണിയുടെ ആവശ്യത്തെ ബാധിക്കാതെ തന്നെ വിദേശി തൊഴിലാളികളുടെ ഒഴുക്കിന് ഒരു പരിധിവരെ നിയന്ത്രണം കൊണ്ടുവരാൻ സാധിക്കുമെന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.

അതേസമയം, ഇത്തരത്തിൽ വിസ മാറുന്നതിനുള്ള അനുമതി ഇനിയുണ്ടാവില്ലെന്ന സൂചനയും അൽദൂസരി നൽകി. മൂന്നുമാസ കാലാവധി തീരുന്നതോടെ തൊഴിൽ വിപണിയിലെ ആവശ്യാനുസരണം രാജ്യത്തിന് പുറത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് പദ്ധതിയെന്നും ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയവുമായി ധാരണയിലത്തിതായും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP