Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇ വിസാ സംവിധാനം നിലവിൽ വന്നു; ഇനി മുതൽ രാജ്യത്തെത്തും മുമ്പു തന്നെ എൻട്രി വിസ ഓൺലൈനിൽ ലഭ്യമാകും

ഇ വിസാ സംവിധാനം നിലവിൽ വന്നു; ഇനി മുതൽ രാജ്യത്തെത്തും മുമ്പു തന്നെ എൻട്രി വിസ ഓൺലൈനിൽ ലഭ്യമാകും

കുവൈറ്റ് സിറ്റി: ഇലക്ട്രോണിക് വിസാ സംവിധാനം കുവൈറ്റിലും നിലവിൽ വന്നു. ഇതിന്റെ ഉദ്ഘാടനം കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ ഉപപ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ ഖലീദ് അൽ ഹമദ് അൽ സാബാ നിർവഹിച്ചു. ഇനി മുതൽ രാജ്യത്തെത്തും മുമ്പു തന്നെ അപേക്ഷകർക്ക് എൻട്രി വിസ ഓൺലൈനിൽ ലഭ്യമാകും. ഇ വിസാ സംവിധാനം കുറ്റമറ്റ രീതിയിൽ പ്രവർത്തിപ്പിക്കാനും നിരന്തരം പരിശോധനകൾക്ക് വിധേയമാക്കാനും ഉപപ്രധാനമന്ത്രി ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇ വിസാ സംവിധാനത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിന് മികച്ച യോഗ്യതയുള്ള ജീവനക്കാരെ വിന്യസിപ്പിക്കും. 24 മണിക്കൂറും ഇതിന്റെ കാര്യക്ഷമമായ പ്രവർത്തനം ഉണ്ടാകണമെന്നും ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സേവത്തിന്റെ കാര്യക്ഷമതയും വേഗതയും വർദ്ധിപ്പിക്കുന്നതിനാണ് പുതിയ സംവിധാനം ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഇവയുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടാകും. ഒരേസമയം തന്നെ വരുന്നവരെയും പരിഗണിക്കാനും ഇതിലൂടെ കഴിയും. സംശയങ്ങൾക്കും ഉടനടി ഓൺലൈൻ വഴി മറുപടി ലഭിക്കും. 52 രാജ്യങ്ങളിലെ പൗരന്മാർക്ക് വളരെയെളുപ്പത്തിൽ ഇതിലൂടെ വീസ സേവനങ്ങൾ ലഭ്യമാകും.

സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്നതിന് വേണ്ടിയാണ് ഇവിസാ സൗകര്യം ഏർപ്പെടുത്തുന്നതെന്നും www.moi.gov.kw എന്ന വെബ്‌സൈറ്റിലൂടെ ഇ വിസാ സൗകര്യം ലഭ്യമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. എയർപോർട്ടുകളിൽ ചെലവഴിക്കുന്ന സമയം ഇതിലൂടെ ഏറെ ലാഭിക്കാമെന്നും ഉപപ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP