Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ ക്രിസ്മസ് ന്യൂ ഇയർ സംഗമവും ചാക്കോ ജോർജ് കുട്ടിക്ക് യാത്രയയപ്പും 21ന്

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ ക്രിസ്മസ് ന്യൂ ഇയർ സംഗമവും ചാക്കോ ജോർജ് കുട്ടിക്ക് യാത്രയയപ്പും 21ന്

സ്വന്തം ലേഖകൻ

ലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ (ADAK) ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ 21 ഡിസംബർ 2019 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് അബ്ബാസിയ ഹൈഡൈൻ റെസ്റ്റോറന്റ് ഹാളിൽ വച്ച് വിപുലമായ പരിപാടികളോട് കൂടെ നടത്തപ്പെടുന്നു.

മുപ്പതു വര്ഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ (ADAK) രക്ഷാധികാരിയും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന ചാക്കോ ജോർജ്കുട്ടിക്കും കുടുംബത്തിനും അഡാക്കിന്റെ സ്‌നേഹോദാരമായ യാത്രയയപ്പും നൽകുന്നു.

കുവൈറ്റിലെ സാമുഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഈ സംഗമത്തിലേക്കു എല്ലാ ആലപ്പുഴ നിവാസികളെയും അഭ്യുദയകാംഷികളെയും സ്‌നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരത്തിന്:
ബി എസ് പിള്ളൈ (പ്രസിഡന്റ്) 99293929
വിപിൻ മങ്ങാട്ട് (ജനറൽ സെക്രട്ടറി) 67068720
ഷിബു ചെറിയാൻ (ട്രഷറർ) 99891450
വിജോ പി തോമസ് (പ്രോഗ്രാം കൺവീനർ) 50646872
മനോജ് റോയ് (ജോയിന്റ് ട്രഷറർ) 97806973

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP