Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെൽഫെയർ കേരള കുവൈത്ത് ക്വാറന്റയിൻ മീറ്റ് സംഘടിപ്പിച്ചു

വെൽഫെയർ കേരള കുവൈത്ത് ക്വാറന്റയിൻ മീറ്റ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്തിന്റെ നതൃത്വത്തിൽ കഴിഞ്ഞയാഴ്ച കോഴിക്കോട്ടേക്ക് പോയ സൗജന്യ ചാർട്ടർ വിമാനത്തിലെ യാത്രക്കാരെ പങ്കെടുപ്പിച്ച് ക്വാറന്റയിൻ മീറ്റ് സംഘടിപ്പിച്ചു.

കോവിഡ് രോഗ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ആശങ്കയിലായവർക്ക് ആശ്വാസം പകർന്ന് ഡോ.അബ്ദുൽ ഫതാഹ് ബോധവൽക്കരണ ക്ലാസ്സെടുത്തു. ആരോഗ്യ മാർഗനിർദേശങ്ങൾ പാലിച്ച് ക്വാറന്റയിൻ കാലയളവ് ക്രിയാത്മകമായി പ്രയോജനപ്പെടുത്തണമെന്നും എല്ലാവരും ആത്മധൈര്യം കൈവിടാതെ നിലകൊള്ളണമെന്നും അദ്ദേഹം ഉണർത്തി. സ്രോതാക്കളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ഓൺലൈൻ വഴി സംഘടിപ്പിച്ച സംഗമത്തിൽ വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ് റസീന മുഹിയുദീൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഖലീലു റഹ്മാൻ സ്വാഗതവും ജനറൽ സെക്രെട്ടറി അൻവർ ഷാജി നന്ദിയും പറഞ്ഞു.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ജില്ലകളിലെ 164 യാത്രാക്കാരാണ് കഴിഞ്ഞയാഴ്ച സൗജന്യ ചാർട്ടർ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിയത്

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP