Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വെൽഫെയർ കേരള കുവൈത്ത് സൗജന്യ ചാർട്ടർ വിമാനം ജൂലൈ 17ന് കോഴിക്കോട്ടേക്ക് പുറപ്പെടും

വെൽഫെയർ കേരള കുവൈത്ത് സൗജന്യ ചാർട്ടർ വിമാനം ജൂലൈ 17ന് കോഴിക്കോട്ടേക്ക് പുറപ്പെടും

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികളിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വെൽഫെയർ കേരള കുവൈത്ത് ഒരുക്കുന്ന സൗജന്യ ചാർട്ടർ വിമാനം ജൂലൈ 17ന് വെള്ളിയാഴ്ച കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടും.

മുഴുവൻ യാത്രക്കാർക്കും പൂർണമായും സൗജന്യമായാണ് യാത്ര സൗകര്യം ഒരുക്കുന്നത്. ലഭിച്ച അപേക്ഷകളിൽ നിന്നും രോഗികൾ, പ്രായാധിക്യമുള്ളവർ, ജോലി നഷ്ടപ്പെട്ടവർ, തുച്ഛ വരുമാനക്കാരായ മറ്റു പ്രവാസികൾ എന്നിവർക്ക് മുൻഗണന നൽകിയാണ് യാത്രക്കാരുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നത്.

പ്രവാസികൾ പ്രവാസികൾക്കായി ഒരുക്കുന്ന ചാർട്ടർ വിമാനമാണിതെന്നും ജനകീയ പങ്കാളിത്തത്തോടെയുള്ള ചാർട്ടർ വിമാന പദ്ധതിക്ക് പ്രവാസി സമൂഹത്തിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും പ്രൊജക്റ്റ് ലീഡർ അൻവർ സയീദ് പറഞ്ഞു

കൂടുതൽ വിവരങ്ങൾക്ക് : 97649639

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP