Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസി അവകാശപ്പോരാട്ടങ്ങളിൽ ചരിത്രം കുറിച്ച് ലോക കേരള പ്രതിഷേധ സഭ

പ്രവാസി അവകാശപ്പോരാട്ടങ്ങളിൽ ചരിത്രം കുറിച്ച് ലോക കേരള പ്രതിഷേധ സഭ

സ്വന്തം ലേഖകൻ

പ്രവാസി മലയാളികളുടെ അവകാശപ്പോരാട്ടങ്ങൾക്ക് ശക്തി പകരുുന്നതിനായ് സംഘടിപ്പിച്ച വെർച്വൽ പ്രതിഷേധം ശ്രദ്ധേയമായി. ചരിത്രത്തിലാദ്യമായി 8 മണിക്കൂർ നീണ്ടുനിന്ന ലോക കേരള പ്രതിഷേധ സഭയിൽ കുവൈത്ത് മലയാളികളും പങ്കാളികളായി. പ്രവാസി അവകാശ പ്പോരാട്ടങ്ങളുടെ ഭാഗമായ് 'ഞങ്ങളും കൂടിയാണ് കേരളം' എന്ന തലക്കെട്ടിൽ വെൽഫെയർ കേരള കുവൈത്ത് ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു.

കോവിഡ് പ്രതിസന്ധി കാലത്തും തുടരുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസി ദ്രോഹത്തിന് ശക്തമായ താക്കീതായി മാറി പ്രതിഷേധ സദ, വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ലോക കേരള പ്രതിഷേധ സഭയിൽ

.30 ലിധകം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി സംഘടനാ നേതാക്കളും കേരളത്തിലെ ജന പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു . പ്രതിഷേധ സഭ വെൽഫെയർ പാർട്ടി ദേശീയ പ്രസിഡണ്ട് എസ്.ക്യൂ.ആർ ഇല്യാസ് ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് പ്രവാസികളെന്നും ലോക രാജ്യങ്ങളെല്ലാം അവരവരുടെ നാട്ടിലെ പൗരന്മാരെ തിരെകെ കൊണ്ടു പോകാൻ വിപുലമായ സൗകര്യങ്ങളേർപ്പെടുത്തിയപ്പോൾ ഇന്ത്യാ സർക്കാർ പ്രവാസികളുടെ മടങ്ങിവരവിന് തടസ്സം നിൽക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എംബസികളിൽ കെട്ടിക്കിടക്കുന്ന ഐ.സി.ഡബ്ല്യൂ ഫണ്ടും പി.എം കെയർ ഫണ്ടും വിനിയോഗിച്ച് പ്രവാസികളുടെ മടക്കയാത്ര സൗജന്യമാക്കണമെന്നും തോഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് പുനരധിവാം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസി ദ്രോഹത്തിൽ പരസ്പരം മത്സരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അദ്ധ്യക്ഷത പ്രഭാഷണത്തിൽ പറഞ്ഞു.

കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുക . തിരിച്ചു വരുന്ന പ്രവാസികൾക്ക് പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുക , നോർക്ക , ലോക കേരളസഭ എന്നിവ പുനഃസംഘടിപ്പിച്ച് പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, ഐ.സി. ഡബ്ലു ഫണ്ടിൽ നിന്ന് വിമാനയാത്രാ ടിക്കറ്റ് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രതിഷേധ സദയിൽ ഉയർന്നു

കുവൈത്ത് മലയാളികളെ പ്രതിനിധീകരിച്ച് ഗൾഫ് മാധ്യമം റിപ്പോർട്ടർ മുസ്തഫ , ഷോർട്ട് ഫിലിം സംവിധായകൻ മുഹമ്മദ് സാലിഹ് , വെൽഫെയർ കേരള കുവൈത്ത് പ്രസിഡണ്ട് റസീന മുഹ് യിദ്ദീൻ , വൈസ് പ്രസിഡണ്ട് ഖലീലു റഹ്മാൻ എന്നിവർ സംസാരിച്ചു, ഗഫൂർ എം.കെ കവിത ആലപിച്ചു,

കെ.മുരളീധരൻ എംപി ഇടിമുഹമ്മദ് ബഷീർ എംപി , കെ. സുധാകരൻ എംപി, എൻ.കെ പ്രേമചന്ദ്രൻ എംപി, പി.വി ആബ്ദുൽ വഹാബ് എംപി, മുൻ പ്രവാസി വകുപ്പ് മന്ത്രി എം.എം ഹസ്സൻ, സിഎംപി നേതാവ് സി. പി ജോൺ, സാഹിത്യകാരൻ പി. സുരേന്ദ്രൻ, അഡ്വ മുരളീധരൻ എന്നിവർ സംസാരിച്ചു

യു.എ.ഇ ഖത്തർ ,സൗദി, ഒമാൻ. ബഹറൈൻ, സിങ്കപ്പൂർ, തുർക്കി, ബ്രിട്ടൻ, അമേരിക്ക, റഷ്യ സോമാലിയ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പ്രവാസി പ്രതിനിധികൾ പങ്കെടുത്തു.

വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് സമാപന പ്രസംഗം നിർവഹിച്ചു . പ്രവാസി വെൽഫെയർ ഫോറം പ്രസിഡണ്ട് റസാഖ് പാലേരി സ്വാഗതവും സെക്രട്ടറി ബന്ന മുതുവല്ലൂർ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP