Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രതീക്ഷകളും ആശങ്കകളും പങ്കുവെച്ച് വെൽഫെയർ കേരള പ്രവാസം സോഷ്യൽ ഓഡിറ്റിങ്

പ്രതീക്ഷകളും ആശങ്കകളും പങ്കുവെച്ച് വെൽഫെയർ കേരള പ്രവാസം സോഷ്യൽ ഓഡിറ്റിങ്

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി :വെൽഫെയർ കേരള കുവൈറ്റ് ആറാം വാർഷികത്തോടനുബന്ധിച്ച് പ്രവാസം ചരിത്രം, വർത്തമാനം, ഭാവി - സോഷ്യൽ ഓഡിറ്റിങ് കേവല പരിഭവങ്ങളും പരാധീന കഥകൾക്കുമപ്പുറം പ്രവാസത്തെക്കുറിച്ച് ഇനിയും പഠിക്കാനും തിരുത്താനും പരിഹരിക്കാനും പ്രതീക്ഷിക്കാനുമുള്ള പാഠങ്ങൾ പകർന്നു നൽകുന്ന വേദിയായി. 

6 പതിറ്റാണ്ട് പിന്നിടുന്ന ഗൾഫ് പ്രവാസത്തെ അപഗ്രദിച്ചു നടന്ന സെമിനാറിൽ വിവിധ വിഷയങ്ങളിലുള്ള ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും ചർച്ചയും ശ്രദ്ധേയവും കുവൈത്ത് പ്രവാസികൾക്ക് പുതുമയുള്ള അനുഭവവുമായി.

അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ കേന്ദ്ര ജനറൽ സെക്രട്ടറി ഗിരീഷ് വയനാടിന്റെ സ്വാഗതത്തോടെ ആരംഭിച്ചു .ആറാം വാർഷിക പരിപാടി കൺവീണർ അൻവർ സയീദ് ആദ്യക്ഷനായിരുന്നു കേന്ദ്ര പ്രസിഡന്റ് റസീന മുഹ്യുദ്ധീൻ ഉത്ഘാടനം നിർവഹിച്ചു .

വിവിധ സെഷനുകളിലായി നടന്ന സെമിനാറിൽ ഗൾഫ് കുടിയേറ്റം: പ്രതിസന്ധികൾ പരിഹാരങ്ങൾ എന്ന വിഷയത്തിൽ സലീം കോട്ടയിൽ പ്രവാസികളും സാമ്പത്തിക അച്ചടക്കവും എന്ന വിഷയത്തിൽ അൻവർ സാദത്ത് എഴുവന്തലപ്രവാസം : സിനിമ , കല , സാഹിത്യംഎന്ന വിഷയത്തിൽ ധർമരാജ് മടപ്പള്ളി ,നജീബ് മൂടാടി കേരള പുരോഗതിയിൽ പ്രവാസികളുടെ പങ്ക് എന്ന വിഷയത്തിൽ ലായിക്ക് അഹമ്മദ്നസീം കൊച്ചനൂർ, പ്രവാസികളും ആരോഗ്യവും എന്ന വിഷയത്തിൽ ഡോ .അബ്ദുൽ ഫത്താഹ് പ്രവാസികളുടെ അവകാശങ്ങളും സർക്കാർ നിലപാടുകളും എന്ന വിഷയത്തിൽ റഫീഖ് ബാബു പൊന്മുണ്ടം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു .

പ്രോഗ്രാം കൺവീനർ അൻവർ ഷാജി പരിപാടികൾക്ക് നേതൃത്വം നൽകി .അബ്ദുറഹ്മാൻ ഏഴുവന്തല , അനിയൻ കുഞ് പാപ്പച്ചൻ ,ഖലീൽ റഹ്മാൻ ,അജിത് കുമാർ ,അഷ്‌കർ മാളിയേക്കൽ , ഗഫൂർ എം കെ തൃത്താല എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായി .വാളയാർ വിഷയത്തെ ആസ്പദമാക്കി ധർമരാജ് മടപ്പള്ളി എഴുതിയ ഇച്ചീച്ചി എന്ന കവിത ഗഫൂർ എം കെ തൃത്താ ല അവതരിപ്പിച്ചു .സെക്രട്ടറി ഷമീറ ഖലീൽ നന്ദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP