Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

ആവേശക്കൊടുമുടി തീർത്ത് വെൽഫെയർ കേരള തെരെഞ്ഞെടുപ്പ് സവാദം

ആവേശക്കൊടുമുടി തീർത്ത് വെൽഫെയർ കേരള തെരെഞ്ഞെടുപ്പ് സവാദം

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി : കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണവും ചർച്ചകളും കൊടുമ്പിരി കൊണ്ടിരിക്കെ വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദം വീറും വാശിയും ഒട്ടും കുറയാതെ പ്രവാസികൾക്കിടയിൽ ആവേശക്കൊടുമുടി തീർത്തു. അടർക്കളം എന്ന പേരിൽ വെൽഫെയർ കേരള കുവൈത്ത് ഫേസ്‌ബുക്ക് പേജിലൂടെ തത്സമയം സംഘടിപ്പിച്ച പരിപാടിയിൽ വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.

കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളെ അവഗണിച്ചുള്ള ഭരണമാണ് കേരളത്തിൽ കണ്ടു കൊണ്ടിരിക്കുന്നതെന്നും ഭൂരഹിതരില്ലാത്ത സാമൂഹിക നീതിയിലധിഷ്ടിതമായ കേരളമാണ് വെൽഫെയർ പാർട്ടി വിഭാവനം ചെയ്യുന്നതെന്ന് വിഷയമവതരിപ്പിച്ച് സംസാരിച്ച വെൽഫെയർ കേരള കുവൈത്ത് വർക്കിങ് കമ്മിറ്റി അംഗം ആയിഷ പി.ടി.പി പറഞ്ഞു.
ഇടതു പക്ഷ സർക്കാരിന്റെ ജനക്ഷേമപപ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും പിണറായി വിജയൻ വീണ്ടും അധികാരത്തിലെത്തുമെന്നും സംവാദത്തിൽ പങ്കെടുത്തു സംസാരിച്ച ഇടതുപക്ഷ സഹയാത്രികനും ഐ.എം.സി.സി ജി.സി.സി ചെയർമാനുമായി സത്താർ കുന്നിൽ പറഞ്ഞു.

സ്വർണ്ണക്കള്ളക്കടത്തും , പിൻവാതിൽ നിയമനവും, മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്ന ആഴക്കടൽ മത്സ്യബന്ധന കരാറും, വിശ്വാസികളെ മുറിവേൽപ്പിച്ച ശബരിമല യമുൾപ്പെടെ ജനദ്രോഹ നടപടികൾക്കെതിരെ കേരളജനത വിധിയെഴുതുമെന്ന് സംവാദത്തിൽ സംസാരിച്ച ഒ.ഐ.സി.സി ജനറൽ സെക്രെട്ടറി ജോയ് ജോൺ തുരുത്തിങ്കര ചൂണ്ടിക്കാട്ടി.

പ്രവാസി പുനരാധിവാസത്തെ കുറിച്ചു വാ തോരാതെ സംസാരിക്കുന്ന ഇടതുപക്ഷം , പ്രവാസി സംരഭകരെ ആത്മഹത്യയിലേക്ക് തള്ളിയിടുന്ന സമീപനമാണ് ആന്തൂരിലെ സാജന്റെയും സുഗതന്റെയും സംഭവത്തിലൂടെ നമ്മുക്ക് കാണാൻ സാധിക്കുന്നതെന്ന് കെ.എം.സി.സി മുൻ ജനറൽ സെക്രെട്ടറിയും സാമൂഹിക പ്രവർത്തകനുമായ ബഷീർ ബാത്ത പറഞ്ഞു.
പ്രവാസി വോട്ടവകാശത്തിനായി സംഘടനാപക്ഷപാതിത്തങ്ങൾക്കതീമായ് ഒന്നിച്ചു നിൽക്കണമെന്ന് ഓവർസീസ് എൻ.സി.പി ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസിസ് പറഞ്ഞു
സർകാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരളത്തിൽ യഥാർഥ പ്രതിപക്ഷത്തിന്റെ റോൾ നിർവ്വഹിച്ചത് വെൽഫെയർ പാർട്ടിയായിരുന്നുവെന്നും കോവിഡ് പ്രതിസന്ധി കാലത്ത് പ്രവാസികളോട് സ്വീകരിച്ച ദ്രോഹകരമായ നടപടികൾ ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും വെൽഫെയർ കേരള കുവൈത്ത് വൈസ് പ്രസിഡണ്ട് അനിയൻകുഞ്ഞ് പറഞ്ഞു.

ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണെന്നും സംഘപരിവാറിനെ എന്തു വിലകൊടുത്തും പരാജയപ്പെടുത്തണമെന്നും
കിറ്റ് കൊടുത്തു വോട്ട് വാങ്ങാമെന്നത് ഇടതുപക്ഷത്തിന്റെ വ്യാമോഹം മാത്രമാണേന്നും, പ്രബുദ്ധരായ വോട്ടർമാരെ അത്തരത്തിൽ വിലകുറച്ചു കാണരുതെന്നും കേവലം ഗിമ്മിക്കുകൾ കാണിച്ചു ജനങ്ങളെ കബളിപ്പിക്കാൻ സാധിക്കില്ലെന്നും അധ്യക്ഷത വഹിച്ചു സംസാരിച്ച വെൽഫെയർ കേരള കുവൈത്ത് പ്രസിഡണ്ട് അൻവർ സഈദ് പറഞ്ഞു.
വെൽഫെയർ കേരള കുവൈത്ത് ജനറൽ സെക്രെട്ടറി റഫീഖ് ബാബു അവതാരകനായിരുന്നു. ജനറൽ സെക്രെട്ടറി ഗിരീഷ് വയനാട് സ്വാഗതവും പ്രോഗ്രാം കൺ വീനർ വിനോദ് പെരേര നന്ദിയും പറഞ്ഞു.

Video link: https://we.tl/t-dAYLN5NMLO

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP