Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവാസമണ്ണിൽ കലാകൈരളിയുടെ കേളികൊട്ട് ഇന്നുണരും; വെൽഫെയർ കേരള കേരളോത്സവം ഇന്ന്

കുവൈത്ത് സിറ്റി: കുട്ടികളെയും മുതിർന്നവരെയും ഉൾപ്പെടുത്തി വെവിധ്യമാർന്ന കലാ മത്സരങ്ങളുമായി വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിക്കുന്ന കേരളോത്സവം വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ നടക്കും. ആറ് പ്രായവിഭാഗങ്ങളിലായാണ് മത്സരം. സിറ്റി ക്‌ളിനിക്കുമായി സഹകരിച്ചാണ് വെൽഫെയർ കേരള കുവൈത്ത് പ്രവാസി മലയാളികൾക്കായി കേരളോത്സവം എന്ന പേരിൽ കലാമാമാങ്കം സംഘടിപ്പിക്കുന്നത്. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ നീളുന്നതാണ് പരിപാടി.

തിരുവാതിര, ഒപ്പന, സംഘനൃത്തം, ടാബ്‌ളോ, പ്രഛന്ന വേഷം, സംഗീതശില്പം തുടങ്ങി ഡബ്‌സ്മാഷും ഷോർട്ട് ഫിലിം മത്സരങ്ങളും അരങ്ങേറും. പ്രസംഗം, മലയാള ഗാനം, മാപ്പിളപ്പാട്ട്, കഥാരചന, കവിതാ രചന, പ്രബന്ധരചന, മുദ്രാവാക്യ രചന, ലളിതഗാനം, വാർത്താ വായന, ആംഗ്യപ്പാട്ട്, ചിത്രരചന, കളറിങ്, ബെസ്റ്റ് ഔട്ട് ഓഫ് വെയ്സ്റ്റ്, മിമിക്രി, മോണോ ആക്ട്, മെഹന്തി മത്സരം എന്നിങ്ങനെ വിവിധ കാറ്റഗറിയിൽ മത്സരങ്ങൾ അരങ്ങേറും. ഏഴ് വിഭാഗങ്ങളിൽ 65 ഇനങ്ങളിലായി വൈവിധ്യമാർന്ന കലാ വൈജ്ഞാനിക മത്സരങ്ങൾ അരങ്ങേറും.

10 വേദികൾ സജ്ജീകരിച്ചിട്ടുണ്ട്. പുരുഷന്മാരുടെയും സ്ത്രീകളുടെയും രചനാമത്സരങ്ങൾ (കഥാരചന, കവിതാരചന, പ്രബന്ധരചന, മുദ്രാവാക്യരചന) നേരത്തെ സോണൽ തലങ്ങളിൽ നടന്നിരുന്നു. കേരളത്തനിമ വിളിച്ചോതുന്ന പ്രദർശനങ്ങൾ മത്സര സ്ഥലത്ത് ഒരുക്കും. അവിടെ വച്ച് എടുക്കുന്ന മികച്ച സെൽഫിക്കും സമ്മാനം നൽകുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക: ഫോൺ: 66382869, 55652214.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP