Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദന്തസംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി കുവൈറ്റ് മലയാളികൾ ഗ്രൂപ്പ് ആരോഗ്യ വെബിനാർ

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളികൾ ഗ്രൂപ്പ് ദന്താരോഗ്യ പ്രാധാന്യവും പരിചരണവും എന്ന വിഷയത്തിൽ രണ്ടാമത് ആരോഗ്യ വെബിനാർ സംഘടിപ്പിച്ചു. ദന്താരോഗ്യ പ്രാധാന്യവും, പരിചരണവും എന്ന വിഷയത്തെ ആസ്പദമാക്കി കുവൈറ്റിലെ പ്രമുഖ പീഡിയാട്രിക് ഡെന്റിസ്റ്റും, അമിരി ദന്തൽ ക്ലിനിക്കിലെ കൺസൾട്ടന്റുമായ ഡോ. സുമന്ത് മിശ്ര മുഖ്യ പ്രഭാഷണം നിർവഹിച്ചു. ദന്ത സംരക്ഷണം, സാധാരണ ഗതിയിൽ വരാവുന്ന രോഗങ്ങൾ, അതിനുള്ള പ്രതിവിധി എന്നിവയെപ്പറ്റി ഓൺലൈനായി നടന്ന സെമിനാറിൽ വിശദമായി ക്ലാസ്സെടുത്തു. ബാച്ച്‌ലർ ഓഫ് ഡെന്റൽ സർജറിയിൽ സ്വർണ്ണ മെഡലും, ലേസർ ഡെന്റിസ്റ്റിറിയിൽ ഫെല്ലോഷിപ്പും നേടിയിട്ടുള്ള ഡോ. സുമന്ത് മിശ്ര കുവൈറ്റിൽ വിവിധ എംബസികളിലും മറ്റും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും, സൗജന്യമായി ആരോഗ്യ അറിവുകൾ പങ്കുവെക്കുകയും ചെയ്യുന്ന വ്യക്തിത്വം എന്ന നിലയിൽ ശ്രദ്ധേയനാണ്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ നടന്ന വെബിനാറിൽ ആതുരസേവകനും, പൊതു പ്രവർത്തകനുമായ റിനോ രാജു മലയാള ഭാഷ പരിഭാഷകനായിരുന്നു. മുൻകൂട്ടി ലഭിച്ചതുംതത്സമയം ഉന്നയിക്കപ്പെട്ടതുമായചോദ്യങ്ങൾക്കും വിശദീകരണങ്ങൾ നൽകി.100 ഓളം യൂണിറ്റുകൾ പങ്കെടുത്ത വെബിനാറിൽ വൈകുന്നേരം 3 മണി മുതൽ 5. 30 വരെ വരെ നീണ്ടു നിന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കുവൈറ്റ് മലയാളികൾ ഗ്രൂപ്പിന്റെ സ്ഥാപക നേതാവും, പൊതു പ്രവർത്തകനുമായ ബാബു നിലമ്പൂർ, സൂം ഹോസ്റ്റ് ബിജു, അഡ്‌മിന്മാരായ ജോർജ് ചെറിയാൻ, ബാബു നിലമ്പൂർ, ജേക്കബ് റോയ്, റോഷൻ തോമസ്, റയീസ് മുഹമ്മദ്, എഡ്വേർഡ്, ഹബീബ്, ഷിനോയ് തുടങ്ങിയവർ വ്യത്യസ്ത ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. എല്ലാ മാസവും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട വെബ്ബിനാറുകളും, കാലോചിതമായ ഇതര പ്രവർത്തനങ്ങളും ഉണ്ടാകുമെന്ന് കുവൈറ്റ് മലയാളികൾ ഗ്രൂപ്പ് ചുമതലക്കാർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP