Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസികൾക്ക് കോവിഡ് വാക്‌സിനേഷനിൽ മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് ഹർജിയുമായി പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ

പ്രവാസികൾക്ക് കോവിഡ് വാക്‌സിനേഷനിൽ മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് ഹർജിയുമായി പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ

യാത്ര നിയന്ത്രണങ്ങൾ മൂലം വിദേശത്തേക്ക് മടങ്ങാൻ സാധിക്കാതെ നാട്ടിൽ തങ്ങുന്ന പ്രവാസികൾക്ക് കോവിഡ് വാക്‌സിനേഷനിൽ മുൻഗണന നൽകണ മെന്നാവശ്യപ്പെട്ട് ഹർജിയുമായി പ്രവാസി ലീഗൽ സെൽ.ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമാണ് ലീഗൽ സെല്ലിനായി ഹർജി സമർപ്പിച്ചിരിക്കുന്നത്. .

ഈ വിഷയത്തിൽ പ്രവാസി ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം, പ്രവാസി ലീഗൽ സെൽഗ്ലോബൽ വക്താവും കുവൈറ്റ് കൺട്രി ഹെഡുമായ ബാബു ഫ്രാൻസീസ് എന്നിവർ ചേർന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിക്ക് നേരത്തെ നിവേദനം നൽകിയിരുന്നു എങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ഇപ്പോൾ ഹൈ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയിലും, മറ്റു രാജ്യങ്ങളിലും ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങൾ മൂലം ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാർ ,സാധുതയുള്ള റസിഡൻസ് വിസ ഉണ്ടായിട്ടും തങ്ങളുടെ ജോലികളിൽ വിദേശത്ത് തിരികെ പ്രവേശിക്കാനാകാതെ നാട്ടിൽ തങ്ങുന്ന സാഹചര്യമാണുള്ളത്.കൂടാതെ ചില രാജ്യങ്ങൾ ഇപ്പോൾ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ,അവരുടെ നാട്ടിലേക്ക് മടങ്ങി വരുന്നതിന് മുൻഗണനയും ഒപ്പം ക്വാറന്റയ്ൻ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്ത് അവലംബിച്ചിട്ടുള്ള രീതിയനുസരിച്ച് ,വാക്‌സിനേഷന്റെ രണ്ടു ഡോസുകളും പൂർത്തിയാക്കാൻ മാസങ്ങൾ കഴിയേണ്ടിവരുമെന്നതിനാൽ ഈ അടിയന്തിര സാഹചര്യം പരിഗണിച്ച് , പ്രവാസികൾക്ക് മുൻഗണ നാടിസ്ഥാനത്തിൽ വാക്‌സിനേഷൻ പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മറ്റും ആവശ്യപ്പെട്ട് കേന്ദ്ര കേരള സർക്കാരുകൾക്ക് നിവേദനം സമർപ്പിച്ചു എങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് കേരള ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

ചില പ്രത്യേക മേഖലയിലുള്ളവരെ മാത്രം പരിഗണിച്ചു കൊണ്ട് സംസ്ഥാന സർക്കാർ വാക്‌സിനേഷന്മുൻഗണനാ പട്ടിക പുതുക്കിയപ്പോഴും, പ്രവാസികളെ പരിഗണിക്കാത്ത സാഹചര്യവും കണക്കിലെടുത്തു കൊണ്ടാണ് പ്രവാസി ലീഗൽ കേരള ഹൈക്കോടതിയിൽ അടിയന്തിരമായി ഹർജി സമർപ്പിച്ചിരിക്കുന്നത്.

ഹൈക്കോടതിയിൽനിന്ന്അ നുകൂല തീരുമാന മുണ്ടാകുമെന്നും, അതു വഴി പ്രവാസികൾക്ക് മുൻഗണനാടിസ്ഥാനത്തിൽ വാക്‌സിൻ സ്വീകരിച്ച് വിദേശത്തേക്ക് വേഗത്തിൽ മടങ്ങുന്നതിന് സാഹചര്യമുണ്ടാകുമെന്നും പ്രത്യാശിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ അറിയിച്ചു.

വീഡിയോ ലിങ്ക്

https://we.tl/t-ZiIcw60Pjp

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP