Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെഫാക് അന്തർജില്ലാ കലാശപ്പോരാട്ടം; കണ്ണൂർ തൃശൂരിനേയും മാസ്റ്റേഴ്‌സ് ജില്ലാ ലീഗിൽ തൃശൂർ മലപ്പുറത്തേയും നേരിടും

കെഫാക് അന്തർജില്ലാ കലാശപ്പോരാട്ടം; കണ്ണൂർ തൃശൂരിനേയും മാസ്റ്റേഴ്‌സ് ജില്ലാ ലീഗിൽ തൃശൂർ മലപ്പുറത്തേയും നേരിടും

മിശ്രിഫ് : കെഫാക് അന്തർജില്ലാ കലാശപ്പോരാട്ടത്തിൽ കണ്ണൂരും , തൃശൂരും, മാസ്റ്റേഴ്‌സ് ജില്ലാ ലീഗിൽ തൃശൂരും , മലപ്പുറവും ഏറ്റുമുട്ടും. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിഫൈനലിൽ സാദിഖ് നേടിയ ഒരു ഗോളിന് ശക്തരായ തിരുവനന്തപുരത്തിനെ തോൽപ്പിച്ച് കണ്ണൂർ ഫൈനലിൽ കടക്കുകയായിരുന്നു. രണ്ടാം സെമിഫൈനലിൽ ഹാട്രിക് കിരീട മോഹവുമായി വന്ന കോഴിക്കോടിനെ മുഹ്സിനും, കിഷോറും നേടിയ ഏകപക്ഷീയമായ രണ്ട് ഗോളിന് തകർത്തു തൃശൂർ ഫൈനലിൽ ഇടം നേടി.

പഴയ താരങ്ങൾ മാറ്റോരുക്കുന്ന കെഫാക് അന്തർജില്ലാ മാസ്റ്റേഴ്‌സ് ആദ്യ സെമിഫൈനലിൽ ഏകപക്ഷീയമായ 3 ഗോളിന് എറണാംകുളത്തെ തോൽപ്പിച്ച് തൃശൂർ ഫൈനലിൽ കടന്നു. കോഴിക്കോടും , മലപ്പുറവും തമ്മിൽ നടന്ന വാശിയേറിയ രണ്ടാം സെമിഫൈനൽ മത്സരത്തിൽ ഓരോഗോളടിച് സമനിലായെങ്കിലും ഷൂട്ട് ഔട്ടിലൂടെ കോഴിക്കോട് ഫൈനലിൽ കടന്നു.

മാൻ ഓഫ് ദി മാച്ചായി അഷ്റഫ് (കണ്ണൂർ )ജിതേഷ് (ത്രിശൂർ) എന്നിവരും മാസ്റ്റേഴ്‌സ് ജില്ലാ ലീഗിൽ സാജൻ (ത്രിശൂർ) ജമീർ (മലപ്പുറം ) എന്നിവരെയും തിരഞ്ഞെടുത്തു. ലൂസേഴ്സ് ഫൈനലിൽ തിരുവനന്തപുരം കോഴിക്കോടിനേയും മാസ്റ്റേഴ്‌സ് ലൂസേഴ്സ് ഫൈനലിൽ കോഴിക്കോട് എറണാംകുളത്തേയും നേരിടും.

ഫൈനലിന് സാക്ഷിയാകാൻ കുവൈത്തിലെ പ്രമുഖ വ്യക്തികൾക്കൊപ്പം കുവൈറ്റ് ദേശിയ ടീം താരവും , ഖദ്സിയ ക്ലബ്ബിന്റെ മിഡ്ഫീൽഡർ ജനറലുമായ സാലിഹ് അൽ ശൈഖും സന്നിഹിതരാകും . മത്സരങ്ങൾ വൈകിട്ട് 3 മണി മുതൽ ആരംഭിക്കുമെന്നും ഫൈനലുകൾക്കുള്ള ഒരുക്കങ്ങെളെല്ലാം പൂർത്തിയായതായും കെഫാക് ഭാരാവാഹികൾ അറിയിച്ചു .

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP