Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അറിവും ആനന്ദവും പകർന്ന് ടാലന്റീൻ 2014ന് സമാപിച്ചു

അറിവും ആനന്ദവും പകർന്ന് ടാലന്റീൻ 2014ന്  സമാപിച്ചു

കുവൈത്ത്: കൗമാരക്കാരായ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വ്യക്തിത്വ വികാസവും വൈജ്ഞാനിക വളർച്ചയും ലക്ഷ്യം വച്ച് യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിച്ച ടാലന്റീൻ 2014 ദ്വിദിന പഠന ക്യാമ്പ് സമാപിച്ചു. ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ കരിയർ, വ്യക്തിവികാസം ,വിവര സാങ്കേതികം , ആരോഗ്യം തുടങ്ങി വിവിധ വിഷയങ്ങളിൽ നടന്ന ശില്പ ശാലകൾ വിധ്യാർത്ഥികൾക്ക് വിജ്ഞാനവും വിനോദവും പകർന്നു നൽകി.
 
മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കുവൈത്ത് ഏഷ്യൻ കൾച്ചറൽ ഫോറം ഡയരക്ട്ടർ  അബ്ദുൽ അസീസ് അൽ ദുഐജ് ഉദ്ഘാടനം ചെയ്തു. കെ.ഐ.ജി. പ്രസിഡന്റ് കെ.എ. സുബൈർ ആശംസ നേർന്നു.

വിശാലമായ അർത്ഥത്തിൽ ജീവിത ലക്ഷ്യം തീരുമാനിക്കുവാനും അതിലേക്കുള്ള ചെറിയ പടികളായി ഓരോ അവസരവും ഉപോയോഗി ക്കുവാൻ സാധിക്കുകയും ചെയ്യണമെന്നു  'ഗോൾ ആൻഡ് മോടിവേഷൻ' എന്ന സെഷൻ അവതരിപ്പിച്ചു കൊണ്ട് സംസാരിച്ച പ്രമുഖ സൈക്കോളജിക്കൽ  കൗൺസിലർ ഡോ. വി.ടി.ഇഖ്ബാൽ (യു.എ.ഇ) പറഞ്ഞു. 'ആരാധനകളുടെ ചൈതന്യം' , 'വഴി വെളിച്ചം' എന്നീ വിഷയങ്ങളിൽ ഖത്തർ യൂത്ത് ഫോറം വൈസ്‌പ്രേസിടന്റ്‌റ് സമീർ കാളികാവ് സംസാരിച്ചു. ഖുർആൻ പ്രചോദനമേകുന്നു എന്ന വിഷയത്തിൽ ഫൈസൽ മഞ്ചേരി, പ്രേസേന്ടസ്ഷൻ നടത്തി .'ദി ഡയമണ്ട് ഇൻ യു', എന്ന വിഷയത്തിൽ കോർപ്പറേറ്റ് ട്രിനെർ അഫ്‌സൽ അലി അവതരിപ്പിച്ച പ്രസന്റേഷൻ ശ്രദ്ധേയമായി . കൗമാരക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങളെ അപഗ്രഥിച്ചു 'ടീനേജ് ഹെൽത്ത്', എന്ന വിഷയത്തിൽ ഡോ.വിനോദ് വാരിയർ ക്ലാസ്സെടുത്തു.

വിവിധ ഉപരിപഠന സാധ്യതകൾ പരിചയപ്പെടുത്തി  'ഇൻസ്റ്റഡ് ഓഫ് എ ഡോക്ടർ ഓർ എൻജിനിയർ' എന്ന വിഷയത്തിൽ കരിയർ സ്‌പെഷ്യലിസ്റ്റ് മുഹമ്മദ് ഹൈദർ, കരിയർ പ്ലാനിങ് എന്ന വിഷയത്തിൽ സിഐജിഐ ഹുമൻ റിസോർസ് കോർടിനേട്ടർ സമീർ മുഹമ്മദ് എന്നിവർ പ്രസന്റേഷൻ അവതരിപ്പിച്ചു. ചരിത്രത്തിലെ നേതാക്കൾ എന്ന വിഷയത്തിൽ യൂത്ത് ഇന്ത്യ എക്‌സിക്യൂട്ടീവ് അംഗം ഹസനുൽ ബന്ന പഠന ക്ലാസ്സെടുത്തു.

'സോഷ്യൽ മീഡിയ:വെല്ലുവിളികൾ'  എന്ന തലക്കട്ടിൽ വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ് അൻവർ സയീദ് അവതരിപ്പിച്ച പ്രസന്റേഷൻ വിജ്ഞാനപ്രദമായി. വിനോദവും വിജ്ഞാനവും കോർത്തിണക്കി സാജിദ് എ.സി. അവതരിപ്പിച്ച ക്വിസ് മത്സരം ശ്രദ്ധേയമായികൂടാതെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന ഡോകുമെന്ററി പ്രദർശനവും ചർച്ചയും നടന്നു. 'നിങ്ങളെ കാത്തിരിക്കുന്ന ലോകം' എന്ന വിഷയത്തിൽ വി ടി ഇഖ്ബാൽ സമാപന സെഷൻ അവതരിപ്പിച്ചു. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ    യൂത്ത് ഇന്ത്യ പ്രസിഡന്റ് റഫീഖ് ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്ടുടെന്റ്‌സ് ഇന്ത്യ പ്രസിഡന്റ് ബാസിൽ ഹബീബ് സ്വാഗതവും പ്രോഗ്രാം കണ്വീനർ ഷഫീർഅബൂബക്കർ നന്ദിയും പറഞ്ഞു. പി.പി.അബ്ദുൽ റസാക്ക് സമാപന പ്രസംഗം നടത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP