Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുവൈറ്റ് ഇവാൻജെലിക്കൽ ചർച്ച് പിക്‌നിക് സംഘടിപ്പിച്ചു

കുവൈറ്റ് ഇവാൻജെലിക്കൽ ചർച്ച് പിക്‌നിക് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ് : സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ്ഇടവകയുടെ കുടുംബ വാർഷിക പിക്‌നിക് 2019 ഒക്ടോബർ 25വെള്ളിയാഴ്ച കുവൈത്തിലെ റവാഡ ഗാർഡനിൽ വെച്ച് നടത്തപ്പെട്ടു.ഇടവക വികാരി റവ. ജോൺ മാത്യു പിക്നിക് ഉത്ഘാടനം ചെയ്തു.കൺവീനർമാരായ ആഷിഷ് ടി മാത്യൂസിന്റെ സംയുക്ത നേതൃത്വത്തിൽജോജോ. വി. കുര്യാക്കോസ്, റനിൽ ടി മാത്യു, കമ്മിറ്റി അംഗങ്ങൾഎന്നിവർ പിക്‌നിക്കും അതുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളുംഏകോപിപ്പിച്ചു.

കുരുവിള ചെറിയാന്റെ നേതൃത്വത്തിൽ എല്ലാപ്രായത്തിലുമുള്ള കുട്ടികൾക്കായി നിരവധി ഗെയിമുകൾ സംഘടിപ്പിച്ചു..അവസാന കായിക ഇനമായി നടത്തപ്പെട്ട വടം വലി മത്സരം വളരെ
വീറുംവാശിയും ഉള്ളതായിരുന്നു. പിക്‌നിക്കിൽ സംബന്ധിച്ചവർക്കു ഇടവകസെക്രട്ടറി ബോണി കെ എബ്രഹാം ആശംസയും, ജോജോ വികുര്യാക്കോസ് സ്വാഗതവും ,ഇടവക ട്രസ്റ്റീ ബിജു സാമുവേൽനന്ദിയും പ്രകാശിപ്പിച്ചു.

മത്സരങ്ങളിൽ വിജയികളായവർക്ക് റനിൽ ടിമാത്യുവും കമ്മറ്റി അംഗങ്ങളും. ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.എം. തോമസ് ജോൺ സമാപന പ്രാർത്ഥനക്കു നേതൃത്വം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP