Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കയിലേക്ക് കുടിയേറുന്ന ജിമ്മി ജോർജിന് കുവൈറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ആശുപത്രി സഹപ്രവർത്തകർ യാത്രയയപ്പ് നൽകി

അമേരിക്കയിലേക്ക് കുടിയേറുന്ന ജിമ്മി ജോർജിന് കുവൈറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ആശുപത്രി സഹപ്രവർത്തകർ യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

കുവൈറ്റ്: ഒൻപത് വർഷത്തെ കുവൈറ്റ് ജീവിതത്തിനു ശേഷം ഉദ്യോഗാർത്ഥം അമേരിക്കയിലേക്ക് പോകുന്നു ജിമ്മി ജോർജിന് കുവൈറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ആശുപത്രിയിൽ സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. ഡൽഹി എയിംസ് ആശുപത്രിയിൽ നിന്നും ജോലി രാജി വെച്ച് 2010 ൽ കുവൈറ്റിലെത്തിയ ജിമ്മി ഒമ്പത് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷമാണ് കുവൈറ്റിനോട് വിട പറയുന്നത്. കണ്ണൂർ സ്വദേശിയായ ഇദ്ദേഹം ഇൻഫെക്ഷ്യസ് ഡിസീസസ് ആശുപത്രിയിലും ഇബിൻ സിനാ ആശുപത്രിയിലും ജോലി ചെയ്തിട്ടുണ്ട്.

വാർഡ് ആറിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ജോൺ മാത്യു ഏകോപനം നിർവഹിച്ചു. ഡോ ഇസ്സാം മുഹമ്മദ്, മരിയ ബല്ല, തോമസ് കുരുവിള, ബിനു ബേബി, അനീഷ് കുറുപ്പ് വെള്ളംകൊള്ളിൽ, ബിജു ജോർജ്ജ്, റോസ്‌മേരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യാത്രയയപ്പ് നൽകിയതിന് ജിമ്മി ജോർജ് മറുപടി പ്രഭാഷണം നടത്തി.

റെനീഷ് സദാശിവൻ കൃതജ്ഞത രേഖപ്പെടുത്തി. മാസ്സ് സ്റ്റാൻലി പരമാനന്ദം, ജോൺ പാപ്പച്ചൻ പ്ലാവിലയിൽ, പ്രിൻസ് മാത്യു കണയാൻകൽ എന്നിവർ പരിപാടികളുടെ ഏകോപനം നിർവഹിച്ചു. വിവിധ കലാപരിപാടികളോടെ യാത്രയയപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP